1,900 പൊലീസുകാരെയും 24 കമ്ബനി അര്‍ദ്ധസൈനിക വിഭാഗത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.തിങ്കളാഴ്ച വരെ ഹരിയാനയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരുന്നു. ഒരു പ്രദേശത്ത് നാലോ അതിലധികമോ ആളുകള്‍ കൂടുന്നതും വിലക്കിയിരുന്നു.ഹരിയാന അതിര്‍ത്തികളിലും ചെക്ക് പോയിന്റുകളിലും വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
ജൂലൈ 31 ന് നുഹില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത നിരീക്ഷണത്തിലാണ് പ്രദേശം. ഇവിടെ സെപ്തംബര്‍ 3 മുതല്‍ നടക്കാനിരിക്കുന്ന G20 ഷെര്‍പ്പ ഗ്രൂപ്പ് മീറ്റിംഗും കണക്കിലെടുത്ത് സുരക്ഷാ സേനയെ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വിശ്വഹിന്ദു പരിഷത്ത് ശോഭായാത്രയ്ക്ക് ആഹ്വാനം ചെയ്തത്.
ഘോഷയാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഘോഷയാത്രയുമായി മുന്നോട്ട് പോകുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.