ഇന്ത്യക്ക് അഭിമാനമായി ലോകത്തതിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്ന് ഐഎസ്‌ആർഒ.
റഷ്യ പരാജയപ്പെട്ടിടത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ നേട്ടം കൊയ്യുമ്ബോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണും ഇന്ന് ഐഎസ്‌ആര്‍ഒയിലാണ്.എന്നാൽ ഇന്നത്തെ ഈ നേട്ടത്തിനും ആഘോഷങ്ങള്‍ക്കും ഏറെ കാലം മുൻപ് മറ്റൊരു ചിത്രവും ചരിത്രവുമായിരുന്നു ഇസ്രോയ്ക്ക് ഉണ്ടായിരുന്നത്.ഗൂഗിളിൽ സേർച്ച് ചെയ്താൽ ആ ചിത്രം ഇന്നും കാണാം. സൈക്കിളില്‍ തുമ്ബയിലെ വിക്ഷേപണ കേന്ദ്രത്തിലേക്ക് ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി റോക്കറ്റ് നോസ് കോണുമായി പോകുന്ന രണ്ട് പേര്‍. ഇന്നും ഐഎസ്‌ആര്‍ഒയുടെ ഓരോ നേട്ടത്തിലും ഓര്‍മ്മിക്കപ്പെടുന്ന ആദ്യകാലത്തെ വരച്ചിടുന്ന ആ ചിത്രത്തില്‍ നാം കാണുന്ന രണ്ട് പേര്‍ ആരാണ്?
1963 നവംബര്‍ 21-നായിരുന്നു തുമ്ബയില്‍ നിന്ന് ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്. അന്നത്തെ റോക്കറ്റ് എൻജിനീയറായിരുന്ന സി ആര്‍ സത്യയും അസിസ്റ്റന്റ് വേലപ്പൻ നായരുമാണ് ആ അപൂര്‍വ്വ ദൃശ്യത്തിലെ രണ്ട് പേര്‍. ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഹെൻട്രി കാര്‍ട്ടിയര്‍-ബ്രെസണ്‍ ആണ് അന്ന് ആ ചിത്രം പകര്‍ത്തിയത്. മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ വേലപ്പൻ നായര്‍ കൊച്ചിൻ നേവല്‍ ബേസില്‍ മെക്കാനിക്കല്‍ ഇൻസ്ട്രക്ടര്‍ ആയിരുന്നു.പിന്നീട് എപിജെ അബ്ദുള്‍ കലാം നേരിട്ട് ഇൻ്റര്‍വ്യൂ ചെയ്ത് നിയമിക്കുകയായിരുന്നു.
ദശാബ്ദങ്ങള്‍ കഴിഞ്ഞ് ഇന്ത്യ ചന്ദ്രനില്‍ വിജയക്കൊടി നാട്ടുമ്ബോള്‍ അതൊന്ന് കണ്ട് സന്തോഷിക്കാൻ തന്റെ പിതാവ് വേലപ്പൻ നായര്‍ ഇല്ലെന്ന ദുഃഖത്തിലാണ് അദ്ദേഹത്തിന്റെ മകൻ ചന്ദ്രശേഖര്‍. ചെറുപ്പത്തിലേ ആ ചിത്രം അച്ഛൻ കാണിച്ചു തരികയും അതിന്റെ പ്രാധാന്യം പറഞ്ഞു തരികയും ചെയ്തിരുന്നുവെന്നും ചന്ദ്രശേഖര്‍ ഓര്‍ക്കുന്നു.വലിയൊരു നേട്ടത്തിന്റെ ഭാഗമായിരുന്ന പിതാവിനെയോര്‍ത്ത് അഭിമാനിക്കുകയാണ് പൊലീസ് അക്കാദമിയില്‍ പബ്ലിക് റിലേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ ചന്ദ്രശേഖര്‍. 1992 ല്‍ സയന്റിസ്റ്റ് എൻജിനീയര്‍ എസ്ഡി ആയാണ് വേലപ്പനായര്‍ ഐഎസ്‌ആര്‍ഒയില്‍ നിന്ന് വിരമിക്കുന്നത്.
ഇത് മാത്രമല്ല, നഗരത്തില്‍ നിന്ന് ഏറെ ഉള്ളിലുള്ള തുമ്ബയില്‍ മതിയായ സൗകര്യങ്ങളൊന്നുമില്ലായിരുന്നു. ലോഞ്ച് പാഡോ ഗവേഷണ സൌകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഒരു പള്ളിയെയാണ് വര്‍ക്ക് ഷോപ്പാക്കി അന്ന് മാറ്റിയത്. ബിഷപ്പിന്റെ വീട് ഓഫീസായും ഉപയോഗിച്ചു.
ഇന്ത്യയുടെ ആദ്യത്തെ കമ്യൂണിക്കേഷൻ സാറ്റ്ലൈറ്റായ ആപ്പിള്‍ വിക്ഷേപിക്കുന്നത് 1981ലാണ്. അന്ന് ആപ്പിള്‍ കൊണ്ടുപോയത് ഒരു കാളവണ്ടിയിലായിരുന്നു. സൈക്കിളും കാളവണ്ടിയുമെല്ലാമുപയോഗിച്ച് രാജ്യം തുടങ്ങിയ ലോജിസ്റ്റിക് സംവിധാനം ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്നത് രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുന്നു. ഇന്ന് ചാന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയത് ആവേശത്തോടെ ആസ്വദിക്കുമ്ബോള്‍ ജോതിശാസ്ത്രത്തില്‍ ഇന്ത്യയുടെ നേട്ടങ്ങൾക്ക് തുടക്കമിട്ടവരെ എങ്ങനെ സ്മരിക്കാതെ ഇരിക്കും ?
ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക്ക് എനർജിക്കു കീഴിൽ ഒരു കമ്മിറ്റിയാണ് (Indian national committee for space research അഥവാ INCOSPAR) ഇന്ത്യയിലെ ബഹിരാകാശ ഗവേഷണങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇന്ത്യയു
ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഒരു വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുന്നതിന് ഒരു ശാസ്ത്ര സംഘം ഇന്ത്യയിൽ ഇരുന്നൂറോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇങ്ങനെ കണ്ടെത്തിയ കേന്ദ്രങ്ങളിൽ കൊച്ചി, തിരുവനന്തപുരം ജില്ലയിലെ വർക്കല, തുമ്പ, കൊല്ലം ജില്ലയിലെ വെള്ളനാതുരുത്ത്, കരുനാഗപ്പള്ളി എന്നീ പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖ കടന്നുപോകുന്ന തുമ്പയാണ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം എന്ന് സംഘം കണ്ടെത്തി.തുമ്പയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ കണ്ടെത്തിയ ഏറ്റവും അനുയോജ്യമായ സ്ഥലം അവിടുത്തെ സെൻറ് മേരി മഗ്ദലന പള്ളിയുടെ അധീനതയിലായിരുന്നു. ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്ദുൽകലാം ഉൾപ്പെടെയുള്ളവർ ചർച്ചിലെ ബിഷപ് പീറ്റർ ബെർണാഡ് പെരേരയെക്കണ്ട് ഈ സ്ഥലം രാജ്യത്തിനു വിട്ടുനൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി.
കാര്യങ്ങളെല്ലാം ഏകാഗ്രചിത്തനായി കേട്ട ബിഷപ്പ് അടുത്ത ഞായറാഴ്ച വൈകിട്ട് തന്നെ വന്നുകാണാൻ അവരോട് നിർദ്ദേശിച്ചു. ആ ഞായറാഴ്ച പള്ളിയിലെത്തിയ വിശ്വാസികളോട് രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ സംഘം തന്നെ വന്നുകണ്ട വിവരവും ചർച്ചുൾപ്പെടുന്ന പ്രദേശം ശാസ്ത്രവികസനത്തിനായി രാജ്യത്തിനു വിട്ടുനൽകേണ്ടതിന്റെ ആവശ്യകതയും ബിഷപ്പ് ഹൃദയഹാരിയായി അനുയായികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതിന്റെ വിവരണം ഡോക്ടർ എപിജെ അബ്ദുൽ കലാം തൻ്റെ ‘Ignited Minds’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
“ശാസ്ത്രം മാനവജീവനെ നിയന്ത്രിക്കുന്ന സത്യത്തെയാണ് തേടുന്നത്. മതം ആദ്ധ്യാത്മകമാണ്. രണ്ടും ഈശ്വരന്റെ പ്രഭാവത്തിലാണ് നിലനിൽക്കുന്നത്. മക്കളേ, അതുകൊണ്ടുതന്നെ ദൈവത്തിന്റെ ഈ ആലയം നമ്മൾ ശാസ്ത്രലോകത്തിനായി കനിഞ്ഞു നൽകണം.” ബിഷപ്പ് പീറ്റർ ബെർണാഡ് പെരേരയുടെ ഈ വാക്കുകൾ വിശ്വാസികൾ നെഞ്ചോടണച്ചു.. ചർച്ചുൾപ്പെടുന്ന സ്ഥലം അവർ തുറന്ന മനസ്സോടെ സർക്കാരിന് വിട്ടുനൽകി.
തീർന്നില്ല,മുന്നൂറ്റിയമ്പതോളം വരുന്ന ക്രൈസ്തവ കുടുംബങ്ങളെ ആ പരിസരത്തു നിന്നും മാറ്റി താമസിപ്പിച്ചു.ഒരു മടിയും കൂടാതെ അവർ സ്ഥലം വിട്ടു നൽകി. അങ്ങനെ അവിടുത്തെ മഗ്ദലന മറിയം പള്ളി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറി. പരിമിതമായ സാഹചര്യങ്ങളിൽ ഒരു പള്ളിയുടെ അകത്തളത്തിലും പരിസരത്തുമായി ഇന്ത്യയുടെ ആദ്യ ബഹിരാകാശ കേന്ദ്രം തുമ്പയിൽ അങ്ങനെ പ്രവർത്തനം തുടങ്ങി.
ഇന്ത്യയുടെ ആദ്യറോക്കറ്റ് 27 അടി ഉയരമുണ്ടായിരുന്ന ‘നിക് അപ്പാച്ചെ’ 1963 നവംബർ 21 ന് ഇവിടെ നിന്നും വിജയകരമായി തൊടുത്തുവിട്ടതോടെയാണ് ഇസ്രോയുടെ വിജയക്കുതിപ്പിന് തുടക്കം.അന്തരീക്ഷത്തിൽ 180 കിലോമീറ്റർ ഉയരത്തിൽ നിന്നും അന്തരീക്ഷപഠനത്തിനായി നിരവധി ചിത്രങ്ങൾ അന്ന് പകർത്തപ്പെടുകയും ചെയ്തു. അതിനു ശേഷം ഇതുവരെ നൂറിന് മേൽ വിക്ഷേപണങ്ങൾ ഇസ്രോ നടത്തിക്കഴിഞ്ഞു. ഒരൊറ്റ വിക്ഷേപണത്തിൽ നൂറ്റിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഇസ്രോ റെക്കോഡ് ഇട്ടിട്ടുണ്ട്.
അന്ന് തുമ്പ സെൻറ് മേരി മഗ്ദലന പള്ളിയിലെ ശാസ്ത്ര സ്നേഹിയായ ബിഷപ്പിന്റെ വിശാലമനസ്കതയും അനുയായികളുടെ പൂർണ്ണസമ്മതവും ഒന്നുകൊണ്ടു മാത്രമാണ് ഇത്തരമൊരു ബൃഹത്തായ സ്ഥാപനം ഭാവിതലമുറയുടെ നന്മക്കായി അവിടെ പടുത്തുയർത്താൻ കഴിഞ്ഞതെന്ന സത്യം എക്കാലവും സ്മരിക്കപ്പെടേണ്ടതാണ്.ആരാധനാ