KeralaNEWS

ഇന്ന് മുതൽ തിരുവനന്തപുരം – ബംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ് 

തിരുവനന്തപുരം: യാത്രക്കാരുടെ മനസ്സറിഞ്ഞുള്ള സർവീസുകളാണ് കെഎസ്ആർടിസിയുടേത്. ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും നല്കുവാനും സമയക്രമം പാലിക്കുവാനും അധികൃതർ ശ്രദ്ധിക്കുന്നു.
മികച്ച പല സർവീസുകളും അവതരിപ്പിച്ച്, കുറഞ്ഞ സമയത്തിൽ യാത്രകൾ പൂർത്തിയാക്കി സ്വിഫ്റ്റും കയ്യടി നേടിക്കഴിഞ്ഞു.ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് പുതിയതായി വന്നിരിക്കുകയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ്.രണ്ടു ബസുകൾ ഇന്ന് മുതൽ തിരുവനന്തപുരം – ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്നാണ് വിവരം.

എസി ഹൈബ്രിഡ് ബസ്-1430TVMBNG

എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസ് പുറപ്പെടും. 17 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. കോട്ടയം- സുൽത്താൻ ബത്തേരി- മൈസൂർവഴിയാണ് യാത്ര. പിറ്റേന്ന് രാവിലെ 8.00 മണിക്ക് ബസ് ബാംഗ്ലൂർ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷിൽ എത്തിച്ചേരും.

തിരുവനന്തപുരം-2.30 PM
കിളിമാനൂർ-3.10 PM
കൊട്ടാരക്കര-4.25 PM
ചെങ്ങന്നൂർ-5.15 PM
കോട്ടയം -6.40 PM
മൂവാറ്റുപുഴ-8.10 PM
പെരുമ്പാവൂർ-8.30 PM
അങ്കമാലി-8.45 PM
ചാലക്കുടി-9.00 PM
തൃശൂർ-10.55 PM
കോഴിക്കോട്-1.30 PM
താമരശ്ശേരി-2.00 PM
കൽപ്പറ്റ-2.45 PM
സുൽത്താൻ ബത്തേരി-3.45 Am
മൈസൂർ-5.40 AM
ബാംഗ്ലൂർ-8.00 AM

Signature-ad

തിരികെ ബാംഗ്ലൂരിൽ നിന്നും ഉച്ചയ്ക്ക് 1.00 മണിക്ക് സർവ്വീസ് ഈ എസി ബസ് പിറ്റേ ദിവസം പുലർച്ചെ 5.50ന് തിരുവനന്തപുരം എത്തിച്ചേരും.

നോൺ എസി ഹൈബ്രിഡ് ബസ്- 1500TVMBNG

എല്ലാ ദിവസവും ഉച്ച കഴിഞ്ഞ്3.00 ന് തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ ബസ് പുറപ്പെടും. 17 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. കോട്ടയം- പാലക്കാട്- സേലം വഴിയാണ് യാത്ര.
പിറ്റേന്ന് രാവിലെ 7.35 ന് ബസ് ബാംഗ്ലൂർ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷിൽ എത്തിച്ചേരും.
16 മണിക്കൂർ 35 മിനിറ്റാണ് യാത്രാസമയം.

തിരുവനന്തപുരം-3.00 PM
കിളിമാനൂർ-3.40 PM
കൊട്ടാരക്കര-4.25 PM
ചെങ്ങന്നൂർ-5.55 PM
കോട്ടയം -7.45 PM
മൂവാറ്റുപുഴ-8.30 PM
പെരുമ്പാവൂർ-8.50 PM
അങ്കമാലി-9.05 PM
ചാലക്കുടി-9.20 PM
തൃശൂർ-10.55 PM
പാലക്കാട്-12.15 AM
കോയമ്പത്തൂർ-1.10 AM
സേലം-4.10 AM
ബാംഗ്ലൂർ- 735 AM

തിരികെ വൈകിട്ട് 7.30-ന് ബെംഗളൂരുവിൽ നിന്നും സർവ്വീസ് ആരംഭിച്ച് പിറ്റേന്ന് രാവിലെ 10.50-ന് തിരുവനന്തപുരത്തെത്തും.

Back to top button
error: