CrimeNEWS

അരുവിക്കരയില്‍ നവവധു മരിച്ച നിലയില്‍

തിരുവനന്തപുരം: നെടുമങ്ങാട് നവവധു മരിച്ച നിലയില്‍. അരുവിക്കര സ്വദേശിനി രേഷ്മയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. രാവിലെ മൂന്നുമണിയോടെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ്‌രാജ് വട്ടില്‍ ഉണ്ടായിരുന്നില്ല. 23 വയസാണ് രേഷ്മയ്ക്ക്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനിടെയാണ് മരണം.

ഇക്കഴിഞ്ഞ ജൂണ്‍ 12നായിരുന്നു അക്ഷയ്യും രേഷ്മയും തമ്മിലുള്ള വിവാഹം. ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന സംശയം ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ വിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Back to top button
error: