ന്യൂഡല്‍ഹി: കേരളത്തില്‍ മയിലുകള്‍ വീണ്ടും പെരുകുന്നതായി വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) അടക്കം 13 സ്ഥാപനങ്ങള്‍ ചേര്‍ന്നു തയാറാക്കിയ ‘ഇന്ത്യന്‍ പക്ഷികളുടെ സ്ഥിതിവിവര റിപ്പോര്‍ട്ട്’. മുന്‍പ് വയനാട്, തൃശൂര്‍ ജില്ലകളില്‍ മാത്രം കാര്യമായി കാണപ്പെട്ട മയിലുകള്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാര്യമായ തോതിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 1998ന് ശേഷം രാജ്യത്ത് മയിലുകളുടെ എണ്ണത്തില്‍ 150% വര്‍ധനയാണുണ്ടായത്. ഹിമാലയം മുതല്‍ പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളിലേക്കു വരെ മയിലുകള്‍ വ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ മയിലുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 19.75 ശതമാനമാണ്.
രാജ്യമാകെ 30,000 പക്ഷിനിരീക്ഷകര്‍ ഇബേര്‍ഡ് എന്ന പ്ലാറ്റ്‌ഫോമില്‍ നല്‍കിയ 3 കോടിയോളം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വരണ്ട സ്ഥലങ്ങളാണ് മയിലുകളുടെ പ്രധാന ആവാസകേന്ദ്രം. തണ്ണീര്‍ത്തടങ്ങള്‍ക്കു പേരുകേട്ട കേരളത്തിലെ വലിയൊരു ഭാഗം സ്ഥലം വരണ്ട അവസ്ഥയിലേക്ക് മാറുന്നുവെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി പഠന വിഭാഗത്തിന്റെ മേധാവി ഡോ.പി.ഒ. നമീര്‍ പറഞ്ഞു.
മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മയിലുകളെ സംരക്ഷിക്കുന്നതും, ഇരപിടിയന്മാരുടെ എണ്ണം കുറഞ്ഞതും രാജ്യമാകെ മയിലുകള്‍ കൂടാനിടയായിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഓരോ മേഖലയിലുമുള്ള പക്ഷികളുടെ വിവരങ്ങളറിയാനായി ‘മൈന’ എന്ന പേരില്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ാ്യിമ.േെമലേീളശിറശമയെശൃറ.െശി എന്ന സൈറ്റില്‍ ഇഷ്ടമുള്ള മേഖലകള്‍ മാര്‍ക് ചെയ്ത് വിവരങ്ങളറിയാം.