കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനിടെ എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നോട്ടീസ് നൽകിയ പ്രകാരം ഉച്ചയ്ക്ക് 2 മണിക്ക് എൽഡിഎഫ് അംഗങ്ങളും കലക്ടറും ഹാളിലെത്തിയില്ല എന്നാരോപിച്ച് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് കയ്യാങ്കളി.
വൈകി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും വൈകിവന്നവരെ ഒഴിവാക്കി വോട്ടെടുപ്പ് നടത്തണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. രജിസ്റ്റർ ഒപ്പിടാൻ നൽകാതെ യുഡിഎഫ് അംഗങ്ങൾ പിടിച്ചു വച്ചു.
എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തും എന്ന് കളക്ടർ അറിയിച്ചു. കളക്ടർ എൽഡിഎഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ രംഗത്തിറങ്ങി.