കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച യുഡിഎഫിനും ചാണ്ടി ഉമ്മനും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന് സൂചന.സ്വകാര്യ ഏജൻസികൾ നടത്തിയ സർവ്വേയിൽ മത്സരം ജെയ്ക്കിന് അനുകൂലമായാണ് പറയുന്നത്.മറ്റൊരു ഏജൻസി കട്ടയ്ക്ക് കട്ടയ്ക്കാണ് മത്സരം എന്നും പറയുന്നു.
സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചവര്‍ 57 ശതമാനമാണ്.7 ശതമാനം പേർ പിണറായി ഭരണം മോശമെന്ന് പറഞ്ഞപ്പോൾ 17 ശതമാനം യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നു.
പ്രചരണത്തിന്റെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്ബോഴും പുതുപ്പള്ളിയിലെ സാഹചര്യം സഹതാപതരംഗം എന്ന നിലയില്‍ നിന്നും രാഷ്ട്രീയമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. തെരഞ്ഞെടുപ്പിനെ ജനം രാഷ്ട്രീയമായി കാണാന്‍ തുടങ്ങുമ്ബോള്‍ ഇടതുപക്ഷത്തിന് അതിന്റെ ഗുണം ലഭിക്കുമെന്നാണ് പൊതു വിലയിരുത്തലുകള്‍.തുവ്വൂർ കൊലപാതകം ഉൾപ്പെടെ പുതുപ്പള്ളിയിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ലഭിക്കുന്ന സൂചന.