IndiaNEWS

കേരളീയ സദ്യ ഒരുക്കുന്ന മുംബൈയിലെ റസ്റ്റോറന്റുകൾ

മുംബൈ: തിരുവോണത്തിരക്കില്‍ സദ്യ ഒരുക്കാൻ സാധിക്കാത്തവര്‍ക്ക് ആശ്വാസമായി ഓണസദ്യ വിളമ്ബുന്ന റസ്റ്റോറന്‍റുകള്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പരിപ്പും നെയ്യം സാമ്ബാറും അവിയലും പായസവും പ്രഥമനും ചേരുന്ന ഓണസദ്യ നാടിന്‍റെ രുചിയോടൊപ്പം ഇവിടെ വിളമ്ബുന്നു. ഇതാ ഈ ഓണത്തിന് വിഭവസമൃദ്ധമായ കേരളീയ സദ്യ ഒരുക്കുന്ന മുംബൈയിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം.

ജസ്റ്റ് കേരള

കുത്തരിയും പച്ചടിയും രസവും തോരനും പായസവും ഉള്‍പ്പെടെ 27 തരം വിഭവങ്ങളുമായാണ് മുംബൈ ചകാലയിലെ ജസ്റ്റ് കേരള റസ്റ്റോറന്‍റ് ഓണസദ്യ ഒരുക്കുന്നത്. സദ്യയില്‍ നോണ്‍ വെജിറ്റേറിയൻ വിഭവങ്ങള്‍ വേണമെന്നുള്ളവര്‍ക്കായി ചിക്കനും മട്ടനും ചെമ്മീനും ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. ഓഗസ്റ്റ് 29ന് രാവിലെ 10.00 മുതല്‍ രാത്രി വരെ ഓണസദ്യ ലഭിക്കും. 1200 രൂപയാണ് ഒരു ഓണസദ്യയുടെ വില.

Signature-ad

കമ്മത്ത് ലെഗസി

ചോറ്, സാമ്ബാര്‍, ഇടിയപ്പം, പാല്‍പായസം, എന്നിവയും പറാത്ത ഇഷ്ടുവും ചേര്‍ത്ത് വിളമ്ബുന്ന രുചികരമായ ഓണസദ്യ ബാന്ദൂപിലെ കമ്മത്ത് ലെഗസി ഒരുക്കുന്നു. 699 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. ഓഗസ്റ്റ് 28 മുതല്‍ 30 വരെ ഉച്ചയ്ക്ക് 12.00 മുതല് രാത്രി 10.00 വരെ സദ്യ ലഭിക്കും.

കേരളാ കഫെ

മുംബൈ കേരളാ കഫേയുടെ താനെ, ചെംബൂര്‍, വാസായ്, ബനേര്‍,കല്യാണി നഗര്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 25 മുതല്‍ 30 വരെ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്ബും, 26 വെജിറ്റേറിയൻ വിഭവങ്ങളടങ്ങിയ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യണം. മിനി ഡൈൻ ഇന്നിന് 600, മിനി ടേക്ക് എവേ 800 എന്നിങ്ങനെയാണ് നിരക്ക്. രണ്ടു പേര്‍ക്കുള്ള ഫുള്‍ സദ്യ ഡൈൻ ഇന്നിന് 890 രൂപ, ടേക്ക് എവേയ്ക്ക് 1200 രൂപയും വരും. ടേ്ക് എവേ സദ്യ രണ്ടുപേര്‍ക്കു തികയും.

കെബാബ് കോര്‍ണര്‍

മുംബൈ ചര്‍ച്ച്‌ ഗേറ്റില്‍ ഇന്‍റര്‍കോണ്ടിനെന്‍റല്‍ മറൈൻ ഡ്രൈവിലെ കെബാബ് കോര്‍ണര്‍ ഓഗസ്റ്റ് 20 മുതല്‍ 31 വരെ 25 വിഭവങ്ങളടങ്ങിയ ഓണസദ്യ ഒരുക്കുന്നു. ഇഞ്ചിക്കറി, ഓലൻ, പരിപ്പ് കറി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 1600 രൂപയാണ് നിരക്ക്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയാണ് സദ്യ സമയം.

സൗത്ത് സൈഡ് മുംബൈ

ഗൊറിഗാവോണ്‍ ഈസ്റ്റിലെ സൗത്ത് സൈഡ് മുംബൈ റസ്റ്റോറന്‍റ് ഓഗസ്റ്റ് 29ന് ഓണസദ്യ വിളമ്ബുന്നു. രസം, കാളൻ, ഓലൻ, മാങ്ങാക്കറി, എന്നിവ കൂട്ടി വാഴയിലയിലുള്ള സദ്യയാണ് ഇവിടെ ലഭിക്കുക. 1200 രൂപയും ഡെലിവറി ചാര്‍ജുമാണ് നിരക്ക്.

നായര്‍ ഓണ്‍ ഫയര്‍

നെല്ലിക്ക വെള്ളരിക്ക പച്ചടി മുതല്‍ കറുത്ത പായസവും ചിക്കൻ പെരട്ടുമെല്ലാം ഉള്‍പ്പെട്ട കേരളാ ഓണ സദ്യയാണ് ബാന്ദ്രാ വെസ്റ്റ് ബസ് സ്റ്റാൻഡിലെ നായര്‍ ഓണ്‍ ഫയറില്‍ വിളമ്ബുന്നത്. ഓഗസ്റ്റ് 20, 26, 27,29 എന്നീ തിയതികളിലാണ് സദ്യ ലഭ്യമാവുക. 1795 രൂപയാണ് നിരക്ക്.

സൗത്ത് ഓഫ് വിന്ധ്യാസ്

കാച്ചിയ മോരും തക്കാളി രസവും മറ്റു പരമ്ബരാഗത വിഭവങ്ങളും കൂടി ആകെ 56 വിഭവങ്ങള്‍ കൂട്ടി വിലേ പാര്‍ലെ ഈസ്റ്റിലെ ദ ഓര്‍ക്കിഡില്‍ ഓണസദ്യ വിളമ്ബുന്നു. ഓഗസ്റ്റ് 25 മുതല്‍ 30 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 4.00 മണി വരെയം വൈകിട്ട് 7.00 മുതല്‍ 11 വരെയുമാണ് സദ്യ വിളമ്ബുക. 2100 രൂപയാണ് ഒരു സദ്യയുടെ നിരക്ക്.

ഗ്രാൻഡ് ഹയാത്ത്

വാഴയിലയില്‍ 30 വിഭവങ്ങല്‍ ഉള്ള സദ്യയാണ് ഗ്രാൻഡ് ഹയാത്ത് വിളമ്ബുന്ന്ത്. സദ്യയ്ക്കൊപ്പം കഥകളി ആസ്വദിക്കാനുള്ള അവസരവും ഇവിടെ വരുന്നവര്‍ക്ക് ലഭിക്കും. സാന്‍റാക്രൂസ് ഈസ്റ്റിലാണ് ഗ്രാൻഡ് ഹയാത്ത് സ്ഥിതി ചെയ്യുന്നത്. ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 4.00 വരെയാണ് സദ്യ ലഭിക്കുക. 3700 രൂപയാണ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 7045950135

Back to top button
error: