കോട്ടയം:കിടങ്ങൂര്‍ പഞ്ചായത്തിലെ യുഡിഎഫ്-ബിജെപി സഖൃം ചാണ്ടി ഉമ്മനും പുതുപ്പള്ളി മണ്ഡലത്തിനും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാൻ പോലും യു ഡിഎഫ് എം പിമാര്‍ തയ്യാറായിട്ടില്ല. ബിജെപിക്കെതിരെ യുഡിഫിന് ശബ്ദിക്കാനാവുന്നില്ലെന്നും ഇരു കക്ഷികളുടെയും ഒത്തുകളിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ പ്രദേശങ്ങളും വികസനത്തിന്‍റെ നേട്ടമറിയണം. യുഡിഎഫ് കാലത്ത് വിദ്യാലയങ്ങള്‍ അടഞ്ഞു. കുട്ടികള്‍ കൊഴിഞ്ഞു. മറ്റ് മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വികസനം കാര്യമായി എത്തിയില്ല എന്നാരോപണം ഉള്ള പുതുപ്പള്ളിയിലും നല്ല സ്കൂളുകളുണ്ട്. അത് ഈ സര്‍ക്കാര്‍ ചെലവഴിച്ച് നിർമ്മിച്ചതാണ്.കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയെന്നും മുഖ്യമന്ത്രി പ്രചാരണ വേദിയില്‍ കൂട്ടിച്ചേര്‍ത്തു.