ഐസ്വാൾ:മിസോറാമില്‍ നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാലം തകര്‍ന്നുവീണ് 17 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.തലസ്ഥാനമായ ഐസ്വാളില്‍നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള സായ്റാങ് പ്രദേശത്ത് ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം.
തകര്‍ന്നുവീണ പലത്തിനടിയില്‍ നിരവധി പേര് കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 27 പേര് മരിച്ചെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മുഖ്യമന്ത്രി 17 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അപകട സമയത്ത് പാലത്തില്‍ 40 തൊഴിലാളികളുണ്ടായിരുന്നു. 17 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.