IndiaNEWS

അച്ഛൻ മരിച്ചതിന്റെ ഷോക്കിലായിരുന്ന 14 കാരിയെ പൊന്നുപോലെ നോക്കാമെന്ന് അമ്മയ്ക്ക് വാഗ്ദാനം നല്‍കി വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്ന് തുടരെ ബലാല്‍സംഗം;ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരന്‍ കാട്ടിയ ക്രൂരതകള്‍ പുറത്ത്

ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ ഓരോ തവണയും ചൂഷണം നടത്തിയത് കുട്ടിക്ക് മയക്കുമരുന്ന് നൽകി.

സംഭവത്തില്‍ ഡല്‍ഹി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദയ് ഖാഖ, കുറ്റകൃത്യത്തിന് കൂട്ടുനിന്ന പ്രമോദിന്റെ ഭാര്യ സീമാ റാണി എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാൻ ശ്രമിച്ചതിനാണ് സീമാ റാണിയെ  പൊലീസ് അറസ്റ്റ് ചെയ്തത്.

Signature-ad

2020 ലാണ് പെൺകുട്ടിയുടെ അച്ഛൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.അച്ഛന്റെ മരണത്തിന്റെ ആഘാതത്തിലായിരുന്ന പെണ്‍കുട്ടിയെ താൻ സംരക്ഷിച്ചോളാമെന്ന് കുട്ടിയുടെ അമ്മയെ വിശ്വസിപ്പിച്ചാണ് ഖാഖ തന്റെ ബുരാരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.അന്നുമുതൽ പീഡനമായിരുന്നു.

ഇപ്പോള്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പെൺകുട്ടി. അച്ഛന്റെ മരണവും, അച്ഛന്റെ സുഹൃത്തിന്റെ തുടര്‍ ബലാല്‍സംഗങ്ങളും കൂടിയായതോടെ, ആരോടും മിണ്ടാതെ ഒതുങ്ങി കൂടുന്ന രീതിയിലായി.വിവരമറിഞ്ഞെത്തിയ അമ്മ കുട്ടിയെ വേഗം ആശുപത്രിയില്‍ ആക്കുകയായിരുന്നു.ഡല്‍ഹിയിലെ ആശുപത്രിയില്‍, കൗണ്‍സിലറോട് സംസാരിക്കവേയാണ് പെണ്‍കുട്ടിക്കുണ്ടായ ദുരന്തം പുറത്തുവന്നത്.

പിതാവ് മരിച്ചശേഷം ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായതും ഗര്‍ഭിണിയായതും. പ്രതിയുടെ സുഹൃത്ത് കൂടിയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്. 2020ലാണ് 14വയസുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം പ്രമോദ് ഏറ്റെടുക്കുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. 2020നും 2021നും ഇടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ സീമ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ അവശയായ കുട്ടിയെ അമ്മയെ വിളിച്ച്‌ വരുത്തി ഒപ്പം വിടുകയായിരുന്നു.പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Back to top button
error: