സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. എന്നാല്‍ ജാമ്യാപേക്ഷയില്‍ തടസ്സവാദവുമായി കസ്റ്റംസ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കുകയും അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കാതെയാണ് പുതിയ ജാമ്യ ഹര്‍ജിയുമായെത്തിയിരിക്കുന്നത് എന്നവാദമാണ് ഉന്നയിക്കുന്നത്.
ജാമ്യം നിഷേധിക്കണമെന്ന ആവശ്യമാണ് കസ്റ്റംസിന്റെ അഭിഭാഷകന്‍ മുന്നോട്ട് വെയ്ക്കുന്നത്.