കടുത്ത മദ്യപാനികളെ കൊതുകുകള്‍ കൂടുതല്‍ കടിക്കുന്നു, ചിലരെ കൊതുകുകള്‍ കൂടുതൽ കടിക്കുന്നതിന്റെ കാരണങ്ങള്‍ എന്താണ്…?
ചിലരെ കൊതുകുകൾ വട്ടമിട്ട് ആക്രമിക്കുന്നത് കണ്ടിട്ടില്ലേ…? മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കടിയേല്‍ക്കുന്നത് അവർക്കായിരിക്കും. വൃത്തിയുടെ അഭാവം മൂലമാണ് ഇതെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാലും, ആരോഗ്യമുള്ള ഓരോ വ്യക്തിയിലും ഈ പ്രശ്‌നം പ്രത്യക്ഷപ്പെടാം, ഇതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്.
കൊതുക് കടിയുടെ കാരണങ്ങള്‍
ശരീര താപനില
മറ്റുള്ളവരെ അപേക്ഷിച്ച് ശരീര താപനില കൂടുതലുള്ള ആളുകള്‍ക്ക് പലപ്പോഴും കൊതുകുകള്‍ കൂടുതല്‍ കടിക്കാറുണ്ട്. ഉയര്‍ന്ന താപനില കാരണം ശരീരം കൂടുതല്‍ വിയര്‍ക്കുന്നു. കൊതുകുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ലാക്റ്റിക് ആസിഡ് വിയര്‍പ്പില്‍ അടങ്ങിയിട്ടുണ്ട്.
ഉയര്‍ന്ന ഉപാപചയ നിരക്ക്
നമ്മുടെ ശരീരം ഓക്‌സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലേക്ക് കൊതുകുകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ശരീരം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കൊതുക് കടിയേല്‍ക്കാം. ഗര്‍ഭകാലത്ത് ശരീരത്തില്‍ കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ സ്ത്രീകളില്‍ കൊതുക് കടി കൂടുതലായി ഉണ്ടാകാം.
അമിതഭാരം
അമിതഭാരവും കൊതുകുകടിക്കുള്ള മറ്റൊരു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വാസ്തവത്തില്‍, കൂടുതല്‍ തടിയുള്ള ആളുകള്‍ കൂടുതല്‍ വിയര്‍ക്കുന്നു. ഇത് കൊതുകുകളെ ആകര്‍ഷിക്കാന്‍ കാരണമാകും.
ജനിതക കാരണങ്ങള്‍
രക്തം മധുരമുള്ളവരില്‍ കൊതുകുകള്‍ കൂടുതലായി കടിക്കുമെന്ന് കുട്ടിക്കാലം മുതല്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. യഥാര്‍ത്ഥത്തില്‍ ഇത് ചില ജനിതക കാരണങ്ങളാല്‍ സംഭവിക്കാം.
കനത്ത മദ്യപാനം
ധാരാളം മദ്യം കഴിക്കുന്നവരിലേക്കും കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നു. മദ്യപാനം മൂലം, വ്യക്തിയുടെ ശരീരത്തില്‍ ഒരു രാസവസ്തു രൂപം കൊള്ളുന്നു, ഇത് കൊതുകുകള്‍ കടിക്കുന്നത് എളുപ്പമാക്കുന്നു.
ചര്‍മ പ്രശ്‌നം
ചര്‍മത്തില്‍ ചിലതരം ബാക്ടീരിയകള്‍ ഉള്ളവരില്‍ ചിലര്‍ക്ക് കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രത്യേക ബാക്ടീരിയകള്‍ കാരണം, ചര്‍മത്തില്‍ കൊതുക് കടിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇതോടൊപ്പം, കടും നിറമുള്ള വസ്ത്രങ്ങളില്‍ കൊതുകുകള്‍ പെട്ടെന്ന് വരുന്നു.
ഇക്കാരണങ്ങളാല്‍ ചിലരെ കൊതുകുകള്‍ കൂടുതല്‍ കടിച്ചേക്കാം. കൊതുകുകടി ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാല്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ സുരക്ഷിതമായിരിക്കുക. കൂടാതെ കൊതുക് പെരുകുന്നത് തടയാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.