IndiaNEWS

താജ്മഹലിനു സമീപം ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

ആഗ്ര:താജ്മഹലിനു സമീപം ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്.ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രദേശം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോതി മീന ബസാറിലാണ് പ്രതിമ സ്ഥാപിക്കുക.

ഇതിനു മുന്നോടിയായി ആഗ്ര മുതല്‍ പൂനെ വരെയുള്ള 1250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗരുണ്‍ ക്ഷേപ് യാത്ര ഇന്ന് മുതല്‍ ആരംഭിച്ചു.വീര്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കാൻ ധാരണയായതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ടൂറിസം വികസനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഉടൻ ആരംഭിക്കും.

Signature-ad

മഹാരാജ് ഛത്രപതി ശിവജി 1666 ആഗസ്റ്റ് 17 ന് ആഗ്രയില്‍ നിന്ന് ഔറംഗസേബിന്റെ തടവില്‍ നിന്ന് മോചിതനായി. അദ്ദേഹത്തിന്റെ പിൻഗാമികള്‍ ഈ ദിവസം സ്മാരക ദിനമായി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായാണ് ഗരുണ്‍ ക്ഷേപ് യാത്ര നടത്തുന്നത് .യാത്ര പൂര്‍ത്തിയാക്കാൻ 13 ദിവസമെടുക്കുമെന്നും അതിനുശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: