FoodNEWS

ഓണം സ്പെഷൽ ശർക്കര വരട്ടി

ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല, വീട്ടിൽ തയാറാക്കാം രുചികരമായ സ്പെഷൽ ശർക്കര വരട്ടി.

ചേരുവകൾ :

  • നേന്ത്രക്കായ – 3 എണ്ണം
  • ശർക്കര – 6 എണ്ണം
  • മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ
  • ചുക്ക് പൊടിച്ചത് – 1/2 ടേബിൾ സ്പൂൺ
  • ജീരകം പൊടിച്ചത് – 1/2 ടേബിൾ സ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

Signature-ad

നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക. മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനി ഒരു പാത്രത്തിൽ ഒഴിച്ച് ചെറിയ തീയിൽ കുറുക്കി എടുക്കുക. കുറുകുമ്പോൾ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ച് ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക് ചുക്ക്, ജീരകം പൊടിച്ചത് എന്നിവ ഇട്ട് ചൂടോടു കൂടി നന്നായി ഇളക്കി കൊടുക്കുക. 

Back to top button
error: