KeralaNEWS

തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയെന്ന് സൂചന

തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക്  അവധിയായിരിക്കുമെന്ന് സൂചന.ഔട്ട്ലെറ്റ് ജീവനക്കാർക്ക് ഓണം ആഘോഷിക്കുന്നത് പരിഗണിച്ചാണ് തിരുവോണ ദിവസം അവധി നല്‍കുന്നതെന്നാണ് വിശദീകരണം.

 അതേസമയം ബാറുകളിലെ മദ്യകൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ഓണത്തിന് കൗണ്ടറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു.
വലിയ വില്‍പ്പന നടക്കുന്ന തിരുവോണ ദിവസം സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടുന്നത് ബാറുകാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്ന ആക്ഷേപവും ഇതോടൊപ്പം ശക്തമാണ്.

വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാൻ പാടില്ലെന്ന് ബെവ്കോ കഴിഞ്ഞ ദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു.ഇതിന് പിന്നാലെ തിരുവോണത്തിന് അവധി വേണമെന്ന് ബെവ്കോ ജീവനക്കാരുടെ യൂണിയൻ ആവശ്യപ്പെടുകയായിരുന്നു.

‘ഓണക്കാലത്തെ തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെററുകള്‍ വൃത്തിയായി സൂക്ഷിക്കണം.വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാൻ പാടില്ല.ബാങ്ക് അവധിയായ ദിവസങ്ങളില്‍ പ്രതിദിന കളക്ഷൻ മൂന്നു മണിക്കു മുമ്ബ് വെയ്ര്‍ ഹൗസുകളില്‍ എത്തിക്കണം. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോണസുണ്ടാവില്ല’-എന്നിങ്ങനെയായിരുന്നു ബിവറേജസ് കോർപ്പറേഷൻ എംഡി പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ ഉണ്ടായിരുന്നത്.

Back to top button
error: