NEWS

ശ്രദ്ധേയമായി മറഡോണയുടെ 6 അടി ഉയരമുളള കേക്ക്‌

യുവാക്കള്‍ക്കിടയില്‍ ഫുട്‌ബോളിനോട് ആഭിമുഖ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കേക്ക് പ്രതിമ നിര്‍മ്മിച്ച് തമിഴ്‌നാട് സ്വദേശി വെങ്കിടാചലം.

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഐശ്വര്യ ബേക്കറിയുടമയായ ഇദ്ദേഹം 60 കിലോ പഞ്ചസാരയും 270 മുട്ടകളും ഉപയോഗിച്ചാണ് 6 അടി ഉയരമുള്ള വ്യത്യസ്തമായ കേക്ക് നിര്‍മിച്ചത്.

Signature-ad

ഇന്നത്തെ തലമുറ കായിക രംഗത്തോട് വിട പറഞ്ഞ് കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും സമയം ചെലവഴിക്കുകയാണ്. ഇതിന് മാറ്റമുണ്ടാകണം ഇതാണ് ലക്ഷ്യമെന്ന് വെങ്കിടാചലം പറഞ്ഞു.

അതേസമയം, മറഡോണയുടെ കേക്ക് പ്രതിമ കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്. നേരത്തെ ഇളയരാജ, ഭാരതിയാര്‍ തുടങ്ങിവരുടെ കേക്ക് പ്രതിമ നിര്‍മ്മിച്ചും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

Back to top button
error: