LIFELife Style

ഭാര്യ മരണക്കിടക്കയിൽ, ഭർത്താവിനെ ഞെട്ടിച്ച ആ​ഗ്രഹുമായി ഭാര്യ, അവസാന ആ​ഗ്രഹം മുൻകാമുകനൊപ്പം ശയിക്കണമെന്ന് യുവതി; ഭർത്താവ് ത്രിശങ്കുവിൽ!

രണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ഭാര്യയോട് അവസാനത്തെ ആ​ഗ്രഹം ചോദിച്ച യുവാവ് ആശയക്കുഴപ്പത്തിൽ. തന്റെ മുൻ കാമുകനുമൊത്ത് ലൈം​ഗിക ബന്ധത്തിലേർപ്പെടണമെന്നാണ് തന്റെ അവസാന ആ​ഗ്രഹമെന്ന് ഭാര്യ അറിയിച്ചതോടെയാണ് ഭർത്താവ് ത്രിശങ്കുവിലായത്. ​ഗുരുതര രോ​ഗം ബാധിച്ച ഭാര്യക്ക് ഇനി ഒമ്പത് മാസം കൂടിയേ ആയുസ്സുണ്ടാകൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് ഭാര്യയുടെ എന്താ​ഗ്രഹലും സാധിച്ചുകൊടുക്കാൻ ഭർത്താവ് തയ്യാറായത്. എന്നാൽ, ഭർത്താവിനെ ഞെട്ടിച്ച ആ​ഗ്രഹമാണ് ഭാര്യ തുറന്ന് പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താത യുവാവ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.

10 വർഷമായി ദമ്പതികളായി ജീവിക്കുകയാണ് ഇരുവരും. അതിനിടയിലാണ് യുവതിയെ മാരകമായ അസുഖം ബാധിച്ചത്. ചികിത്സക്കൊടുവിൽ ഇനി വെറും ഒമ്പത് മാസം മാത്രമാണ് യുവതിക്ക് ആരോ​ഗ്യത്തോടെ ജീവിച്ചിരിക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് യുവാവ് അവസാന ആ​ഗ്രഹത്തെക്കുറിച്ച് ചോദിച്ചത്. തന്റെ മുൻ പങ്കാളിയോടൊപ്പം അവസാനമായി ലൈം​ഗിക ബന്ധത്തിലേർപ്പെടണമെന്നാണ് യുവതി പറഞ്ഞത്. തന്റെ ജീവിതത്തിൽ ശാരീരികമായി പൊരുത്തപ്പെടാനും സംതൃപ്തി നൽകിയതും മുൻ കാമുകനാണെന്നും അതുകൊണ്ടുതന്നെ അവസാനമായി അവനോടൊപ്പം ശയിക്കണമെന്നും ഭാര്യ മറുപടി നൽകി. മുൻ കാമുകനുമായുണ്ടായിരുന്ന വൈകാരികായ ലൈംഗികത എന്നോടൊപ്പമുണ്ടായിരുന്നുവെന്നും അവൾ ഭർത്താവിനോട് പറഞ്ഞു. ഭാര്യയുടെ അന്ത്യാഭിലാഷം ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ അവസാനത്തെ ആ​ഗ്രഹമാണെന്ന ചിന്ത ഭർത്താവിനെ ആശയക്കുഴത്തിലാക്കിയെന്നും പോസ്റ്റിൽ പറയുന്നു.

Signature-ad

തന്റെ അഭിമാനം കാരണം ഭാര്യയുടെ ആഗ്രഹം നിരസിക്കണോ അതോ തന്റെ മുൻ പങ്കാളിയോടൊപ്പം ശയിക്കാനുള്ള ആ​ഗ്രഹം നിറവേറ്റണോ എന്നതിൽ തീരുമാനമെടുക്കാൻ പ്രയാസപ്പെടുകയാണെന്ന് ഭർത്താവ് പോസ്റ്റിൽ പറയുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥയിലാണ് താനെന്ന് യുവാവ് പറയുന്നു. എനിക്ക് വളരെ വേദനയുള്ള കാര്യമാണ്. മുൻ കാമുകനുമായുള്ള ലൈംഗികബന്ധം അവൾക്ക് വളരെ നല്ലതായിരുന്നു. മരിക്കുന്നതിന് മുമ്പ് അവൾക്ക് ഒരിക്കൽക്കൂടി അവനുമായി കിടക്ക പങ്കിടണമെന്ന് പറയുന്നു. പക്ഷേ മാനസികമായി ഈ ആ​ഗ്രഹം എനിക്ക് അം​ഗീകരിക്കാനും കഴിയുന്നില്ല- യുവാവ് വ്യക്തമാക്കി.

സാഹചര്യത്തെ വിസ്മയിപ്പിക്കുന്നതും അതിനെ അഭിസംബോധന ചെയ്യുന്നതിനുള്ള കാഴ്ചപ്പാടുകളുടെ ഒരു ശ്രേണിയും ഉൾപ്പെട്ടിരിക്കുന്ന വികാരങ്ങളുടെ സങ്കീർണ്ണതയെ അടിവരയിടുന്നു. യുവാവിന് ഉപദേശവുമായി റെഡ്ഡിറ്റിൽ നിരവധി പേരാണ് അഭിപ്രായവുമായി എത്തിയത്. ഭർത്താവിന്റെ അന്തസ്സും വൈകാരിക പ്രശ്നങ്ങളും മറികടന്ന് യുവതിയുടെ അവസാന ആ​ഗ്രഹം നിറവേറ്റാൻ വിവാഹബന്ധം വേർപെടുത്തുകയാണ് ഉചിതമായ മാർ​ഗമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വിവാഹമോചനം നൽകുന്ന വഴി ഭാര്യക്ക് അവസാന ആ​ഗ്രഹം സ്വതന്ത്രമായി നടപ്പാക്കമല്ലോയെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. മറ്റുചിലർ ഭാര്യയുടെ അവസാന ആ​ഗ്രഹം ക്രൂരവും രോ​ഗവസ്ഥയിൽ ഇത്രയും കാലം കൂടെനിന്ന ഭർത്താവിനെ അപമാനിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.

Back to top button
error: