IndiaNEWS

ഹിമാചലില്‍ മേഘവിസ്ഫോടനം; 7 മരണം; അഞ്ചുപേരെ കാണാതായി

ഷിംല: ഹിമാചലിലെ സോളന്‍ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതുമായാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ രണ്ട് വീടുകളും ഗോ ശാലകളും ഒലിച്ചുപോയി. സോളന്‍ ജില്ലയിലെ ജാടോണ്‍ ഗ്രാമത്തിലാണ് മിന്നല്‍ പ്രളയമുണ്ടായത്

Signature-ad

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. ഹിമാചലലില്‍ ജൂണ്‍ മുതല്‍ മഴക്കെടുതിയില്‍ മരണം 257 ആയി.

ഉത്തരാഖണ്ഡിലും കനത്ത മഴയാണ് തുടരുന്നത്. കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.

 

Back to top button
error: