IndiaNEWS

പരീക്ഷയിലെ തോല്‍വിയെ തുടര്‍ന്ന്  വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി

ചെന്നൈ:നീറ്റ് പരീക്ഷയിലെ തോല്‍വിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ജഗദീശ്വരൻ എന്ന വിദ്യാര്‍ഥിയാണ് 2 തവണ പരാജയപ്പെട്ടത്തോടെ ജീവനൊടുക്കിയത്.പിന്നാലെ അച്ഛൻ സെല്‍വ ശേഖറും ജീവനൊടുക്കുകയായിരുന്നു.

തമിഴ്നാട്ടില്‍ നീറ്റിനെ ചൊല്ലി രാഷ്ട്രീയപ്പോര് കനക്കുന്നതിനിടെ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിൻ രംഗത്തെത്തി.നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.എന്നാൽ  നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Back to top button
error: