IndiaNEWS

ചൈനയുടെ ആക്രമണത്തിൽ 20 ജവാൻമാർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിക്ക് ഇന്ത്യ തയാറെടുത്തിരുന്നു

ഗാൽവൻ താഴ്വരയിൽ 2020 ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ ഇന്ത്യ തിരിച്ചടിക്ക് തയാറെടുത്തിരുന്നതായി റിപ്പോർട്ട്.68,000 സൈനികരെ നിയന്ത്രണരേഖയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായാണ് വെളിപ്പെടുത്തല്‍.

കിഴക്കൻ ലഡാക്കിലെ ഗാല്‍വൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 68000-ത്തോളം സൈനികരെയും മറ്റ് ആയുധ സാമഗ്രികളും വ്യോമസേനയുടെ സഹായത്തോടെ കിഴക്കൻ ലഡാക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതിരുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

68,000 സൈനികര്‍, 90-ലധികം ടാങ്കുകള്‍, ഏകദേശം 330 ബിഎംപി ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, പീരങ്കികള്‍ എന്നിവയടങ്ങിയ കരസേനയുടെ ഒന്നിലധികം ഡിവിഷനുകളെ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തതായാണ് വെളിപ്പെടുത്തല്‍. നിയന്ത്രണ രേഖയിലെ ജനവാസയോഗ്യമല്ലാത്ത വിവിധ പ്രദേശങ്ങളില്‍ വേഗത്തില്‍ സേനയെ വിന്യസിക്കുന്നതിനായി വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് എയര്‍ലിഫ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു പ്രത്യേക ഓപ്പറേഷന് വേണ്ടിയായിരുന്നു എയര്‍ലിഫ്റ്റ് എന്നാണ് സൂചനകള്‍.

Signature-ad

ചൈനയില്‍ നിന്നുമുണ്ടായേക്കാവുന്ന നീക്കങ്ങള്‍ കണക്കിലെടുത്ത് നിരവധി യുദ്ധവിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു. പട്രോളിങ്ങിനായി റഫാല്‍, മിഗ് -29 എന്നീ വിമാനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ, സുഖോയ് സു-30 എംകെഐ, ജാഗ്വാര്‍ യുദ്ധവിമാനങ്ങളും ചൈനീസ് സൈനികരുടെ സ്ഥാനവും നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി പ്രദേശത്തുണ്ടായിരുന്നു. ഇവയുടെ നിരീക്ഷണ പരിധി ഏകദേശം 50 കിലോമീറ്ററുകളോളം വരുമെന്നാണ് റിപ്പോര്‍ട്ട്.

സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളടക്കം 9000 ടണ്ണോളം ഭാരമടങ്ങുന്ന സാമഗ്രികളാണ് വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദേശത്ത് നിരീക്ഷണത്തിനാവശ്യമായ എല്ലാ സംവിധാനവും ഒരുക്കുന്നതില്‍ വ്യോമസേന വഹിച്ച്‌ പങ്കാണ് പുറത്തുവന്നിരിക്കുന്നത്.ഏറെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടായിരുന്നു വ്യോമസേന തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Back to top button
error: