കണ്ണൂര്‍: മൊകേരി ചാടാലപ്പുഴയില്‍ പുഴയില്‍ കാല് കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു.ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി മുഹമ്മദ് താഹ (13) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പുഴയുടെ തൊട്ടടുത്ത് കൂട്ടുകാരനൊപ്പം കളിക്കാനെത്തിയതായിരുന്നു താഹ. കാല് കഴുകുന്നതിനിടെ പെട്ടെന്ന് മുങ്ങിപോവുകയായിരുന്നു.
ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുണ്ടങ്ങപൊയില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.