അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തില്‍ വീണ ബോള്‍ എടുക്കാൻ ശ്രമിച്ച വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പീച്ചാനിക്കാട് മുന്നൂര്‍പ്പിള്ളി വീട്ടില്‍ അഭിനവ് രവിയാണ് മരിച്ചത്.
13 വയസായിരുന്നു. കൊരട്ടി എല്‍ എഫ് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.കറുകുറ്റി പതിനഞ്ചാം വാര്‍ഡില്‍ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തില്‍ വീണ ബോള്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുളത്തിലേക്ക് വീഴുകയായിരുന്നു.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.