ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ നീരൊഴുക്കില്‍ വീട്ടില്‍ ശശിയുടെ മകന്‍ എസ്. രഞ്ജിത്താണ് (24) മരിച്ചത്.
സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ബോട്ട് ജെട്ടിക്കു സമീപം ഇന്നലെ വൈകിട്ട് 3.40ന് ആയിരുന്നു അപകടം സംഭവിച്ചത്. മത്സര വള്ളംകളി നടക്കുന്നതിനിടെ ആവേശത്തില്‍ കായലിലേക്കു ചാടിയിറങ്ങുകയായിരുന്നു.മുങ്ങി
ജ്യേഷ്ഠനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണു രഞ്ജിത്ത് വള്ളംകളി കാണാനെത്തിയത്. കുമളിയിലെ സ്വകാര്യ കലാകേന്ദ്രത്തില്‍ കഥകളി നടനാണ്. മാതാവ്: ഗിരിജ. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.