KeralaNEWS

നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്ബനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാർ;മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്‌ക്കെതിരെ വ്യാജ ആരോപണം

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്‌ക്കെതിരെ വ്യാജ ആരോപണം എന്നതിന് തെളിവുകൾ.നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്ബനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാർ പ്രകാരമാണ് വീണയുടെ കമ്പനിക്ക് പണം ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്‌ക്ക് സ്വകാര്യ കമ്ബനിയില്‍ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ലഭിച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്.  വീണയ്ക്ക് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്ബനിയില്‍ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ഇനത്തില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആരോപണം.

ഈ വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കൊച്ചിൻ മിനറൽസ് തന്നെയാണ് വെളിപ്പെടുത്തിയത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്ബനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും കൊച്ചിൻ മിനറൽസ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Back to top button
error: