SportsTRENDING

എനിക്ക് നൂറ് ശതമാനം ഉറപ്പാണ് സൂര്യകുമാര്‍ യാദവ് ഏകദിന ലോകകപ്പ് കളിക്കും..‌. ഇന്ത്യന്‍ മുന്‍ സെലക്റ്റര്‍ എം.എസ്.കെ. പ്രസാദ് പറയുന്ന

ഹൈദരാബാദ്: ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സൂര്യകുമാർ യാദവിന് ഏകദിന ഫോർമാറ്റിൽ അതേ പ്രകടനം ആവർത്തിക്കാനാവുന്നില്ല. ടി20 ഫോർമാറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ് അദ്ദേഹം. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് ഏകദിനത്തിലും പൂജ്യത്തിന് പുറത്തായിരുന്നു സൂര്യ. വിൻഡീസിനെതിരായ മൂന്ന് ഏകദിനത്തിൽ 14.11 ശരാശിയിൽ നേടിയത് 78 റൺസ് മാത്രം. ഏകദിന ക്രിക്കറ്റിൽ തനിക്ക് വെല്ലുവിളികളുണ്ടെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു സൂര്യ. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹമുണ്ടാവുമോ എന്നുള്ള കാര്യം പോലും ഉറപ്പില്ല.

എന്നാൽ ഇന്ത്യൻ മുൻ സെലക്റ്റർ എം എസ് കെ പ്രസാദ് പറയുന്നത് സൂര്യകുമാർ ലോകകപ്പിനുണ്ടാവുമെന്നാണ്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രസാദിന്റെ വാക്കുകൾ…”എനിക്ക് നൂറ് ശതമാനം ഉറപ്പാണ് സൂര്യകുമാർ യാദവ് ഏകദിന ലോകകപ്പ് കളിക്കുമെന്നുള്ളത്. ടി20 ഫോർമാറ്റിൽ ലോകത്തെ ഒന്നാം നമ്പർ ബാറ്ററാണ് സൂര്യ. അതിനർത്ഥം, സൂര്യക്ക് പ്രത്യേക കഴിവുകളുണ്ടെന്നാണ്. അത് നമ്മൾ ടി20 ഫോർമാറ്റിലും ഐപിഎല്ലിലും കണ്ടതാണ്. സമ്മർദ്ദ ഘട്ടത്തിൽ സൂര്യ പലപ്പോഴും ടീമിന്റെ രക്ഷകനായിട്ടുണ്ട്.

Signature-ad

എനിക്ക് തോന്നുന്നത് സൂര്യ ടീമിൽ തന്റെ റോളെന്താണെന്ന് മനസിലാക്കാൻ വൈകിയെന്നാണ് എനിക്ക് തോന്നിയത്. അതെല്ലാം ഗൗരവത്തിലെടുത്ത് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയാൽ അദ്ദേഹത്തിന് ലോകകപ്പിൽ ഇന്ത്യയുടെ മികച്ച ഫിനിഷറാവാൻ സാധിക്കും. സൂര്യക്ക് കഴിവുണ്ട്, അതുകൊണ്ടുതന്നെ പിന്തുണ നൽകുക തന്നെവേണം. ഇതുവരെ രാഹുൽ ദ്രാവിഡും രോഹിത് ശർമയും ചെയ്തത് പ്രശംസനീയമായ കാര്യമാണ്. സൂര്യയുടെ റോൾ (ഫിനിഷർ) എന്താണെന്ന് മനസിലാക്കികൊടുക്കാൻ അവർക്കായി. ഇക്കാര്യം സൂര്യക്ക് ഏറെ സഹായം ചെയ്യും.” പ്രസാദ് വ്യക്താക്കി. മുപ്പത്തിരണ്ടുകാരനായ സൂര്യകുമാർ 51 ട്വന്റി 20യിൽ മൂന്ന് സെഞ്ച്വറിയോടെ നേടിയത് 1780 റൺസ്. എന്നാൽ 26 ഏകദിനത്തിൽ നിന്ന് നേടിയത് 511 റൺസ് മാത്രവും.

Back to top button
error: