CrimeNEWS

ഭാര്യയ്ക്ക് അയച്ച ഒരു കോടിയിലധികം രൂപ കാണാനില്ല; മറ്റൊരാളുമായി ബന്ധമെന്ന് സംശയം

തൃശൂര്‍: ചേറൂരില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലേക്കു നയിച്ചത് സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമെന്ന് പോലീസ്. കല്ലടിമൂല സ്വദേശി സുലി (46)യെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) ആണ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുന്‍പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഇതിനുശേഷം ഭാര്യയുമായി തര്‍ക്കം പതിവായിരുന്നെന്നു പോലീസ് പറയുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്.

വിദേശത്തുനിന്നു താന്‍ ഭാര്യയുടെ പേരില്‍ അയച്ച ഒരു കോടിയിലധികം രൂപ കാണാനാനില്ലെന്നും ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോലീസിനു മൊഴി നല്‍കി. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും തനിക്കു ലഭിച്ചെന്ന് ഉണ്ണികൃഷ്ണന്‍ പോലീസിനോടു പറഞ്ഞു. ഇക്കാര്യങ്ങള്‍ പറഞ്ഞുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിക്കുശേഷം സുലിയെ ഉണ്ണികൃഷ്ണന്‍ കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

ഇതിനുശേഷം ഒരു മണിയോടെ വിയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന സുലിയെയാണ് കണ്ടത്. പോലീസെത്തിയശേഷമാണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിഞ്ഞത്.

കുറച്ചുകാലം മുന്‍പാണ് ഉണ്ണികൃഷ്ണനും സുലിയും കല്ലടിമൂലയിലേക്കു താമസം മാറുന്നത്. പാടത്തോടു ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ പെട്ടന്നാരുടെയും ശ്രദ്ധയെത്താത്ത സ്ഥലമാണ്. രാവിലെ പോലീസെത്തിയപ്പോഴാണ് കൊലപാതകവിവരം നാട്ടുകാര്‍ അറിഞ്ഞത്. ഉണ്ണികൃഷ്ണന്റെ മൊഴി പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

Back to top button
error: