KeralaNEWS

യുനാനി ചികിത്സ കരളിനെയും കിഡിനികളെയും തകർക്കും; സിദ്ദിഖിന് പറ്റിയത് അതാണ്:ഡോക്ടര്‍ സുല്‍ഫി നൂഹു

കോഴിക്കോട്:യുനാനി ചികിത്സ കരളിനെയും കിഡിനികളെയും തകർക്കുമെന്നും സിദ്ദിഖിന് പറ്റിയത് അതാണെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹു.യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞുു.സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുല്‍ഫി നൂഹുവിന്റെ പ്രതികരണം.
 യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാരീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അത് മിത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Back to top button
error: