IndiaNEWS

വന്ദേഭാരത് എക്സ്‌പ്രസിന്റെ ശുചിമുറിയിൽ പുകവലിച്ച ആളെ വാതിൽ തകർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി

ന്ദേഭാരത് എക്സ്‌പ്രസിന്റെ ശുചിമുറിയിൽ പുകവലിച്ച ആളെ വാതിൽ തകർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.ട്രെയിനില്‍ സിഗരറ്റിന്റെ പുക ഉയര്‍ന്നതോടെ ഫയര്‍ അലാറം മുഴങ്ങുകയായിരുന്നു. ശുചിമുറിയില്‍ നിന്നാണ് പുക ഉയരുന്നതെന്ന് തിരിച്ചറിഞ്ഞ റെയില്‍വേ പോലീസ് ഉദ്യോസ്ഥര്‍ ‌ ശുചിമുറിയുടെ ജനല്‍ പാളി തകര്‍ത്തപ്പോഴാണ് അതിനുള്ളില്‍ ഒരാൾ പുകവലിക്കുന്നത് കണ്ടത്.തുടർന്ന് ഇയാളെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു

ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്ന് സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനിലായിരുന്നു സംഭവം.ഇയാൾ പുകവലിച്ചതോടെ ട്രെയിനിൽ തീപ്പിടിത്തം സൂചിപ്പിക്കുന്ന അലാറം മുഴങ്ങി.പിന്നാലെ ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണം കമ്ബാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാൻ തുടങ്ങി.മൂന്ന് കമ്ബാര്‍ട്ട്മെന്റുകള്‍ ആകെ പുക പടര്‍ന്നു.ഇതോടെ ആളുകൾ പരിഭ്രാന്തരായി ഒച്ചവെച്ചു.

ഇതിനിടയിൽ ‍യാത്രക്കാരിലാരോ കമ്ബാര്‍ട്ടുമെന്റിലെ എമര്‍ജൻസി ഫോണ്‍ ഉപയോഗിച്ച്‌ ട്രെയിൻ ഗാര്‍ഡിനെ വിവരം അറിയിക്കുകയും ചെയ്തു.ഇതോടെ മനുബുലു സ്റ്റേഷനു സമീപം ട്രെയിൻ നിന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്യം പിടിക്കിട്ടിയത്.ഇയാളെ കസ്റ്റിഡിയിലെടുത്തതിന് ശേഷം യാത്ര പുനഃസ്ഥാപിച്ചു. സി-13 കോച്ചിലാണ് സംഭവം നടന്നതെന്ന് റെയില്‍വേ അറിയിച്ചു.

Back to top button
error: