ന്യൂഡൽഹി:മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തിന് കാരണം മ്യാൻമറിലെ അശാന്തിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മണിപ്പൂരിൽ ഇരുപക്ഷവും ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.മ്യാൻമറിലെ രാഷ്ട്രീയ അസ്ഥിരതയാണ് ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ അതിര്‍ത്തി കടന്ന് മണിപ്പൂരിലേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.
മെയ് മുതല്‍ മണിപ്പൂരില്‍ 180-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൻമേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.