IndiaNEWS

ഇന്ത്യൻ റയിൽവേയ്ക്ക് വരുമാനം നൽകുന്നത് രാജധാനി എക്സ്പ്രസ്സുകൾ

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഗതാഗത സേവനങ്ങളിലൊന്നാണ് ഇന്ത്യയുടെ റെയില്‍ ശൃംഖല.ദിനംപ്രതി ദശലക്ഷക്കണക്കിന് ആളുകളാണ്  ഇതില്‍ യാത്ര ചെയ്യുന്നത്. ഇന്ന് എല്ലാവരും വന്ദേ ഭാരതിനെ വാഴ്ത്തുമ്ബോഴും രാജധാനി എക്‌സ്പ്രസിന് തുല്യമായ ഒരു ട്രെയിനും ഇന്ത്യയിൽ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൗകര്യം, കൃത്യനിഷ്ഠ, വരുമാനം തുടങ്ങിയ എല്ലാ കാര്യങ്ങളാലും രാജധാനി തന്നെയാണ് ഇന്ത്യയിൽ ഒന്നാമൻ.

2022-23ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 10 ട്രെയിനുകളുടെ പട്ടികയെടുത്താൽ അതിൽ ആദ്യത്തെ അഞ്ചും രാജധാനി എക്സ്പ്രസ്സുകൾ തന്നെയാണ്.

ഒന്നാം സ്ഥാനം ബാംഗ്ലൂര്‍ രാജധാനി എക്സ്പ്രസാണ്

Signature-ad

വടക്കൻ റെയില്‍വേയുടെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ട്രെയിനുകളുടെ പട്ടികയില്‍, 22692 എന്ന ട്രെയിൻ നമ്ബറുള്ള ബാംഗ്ലൂര്‍ രാജധാനി എക്‌സ്പ്രസാണ് പട്ടികയില്‍ ഒന്നാമത്. ഈ ട്രെയിൻ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് കെ.എസ്.ആര്‍. ബാംഗ്ലൂരിലേക്ക് പോകുന്നു. 2022-23ല്‍ ഈ ട്രെയിനില്‍ ആകെ 5,09,510 യാത്രക്കാര്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിലൂടെ റെയില്‍വേക്ക് ആകെ 1,76,06,66,339 രൂപയണ് വരുമാനം ലഭിച്ചത്.

സീല്‍ദാ രാജധാനി എക്സ്പ്രസാണ് രണ്ടാം സ്ഥാനം

12314 സീല്‍ദാ രാജധാനി എക്സ്പ്രസ്, ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ സീല്‍ദാ സ്റ്റേഷനിലേക്ക് ഓടുന്നു. നിലവില്‍ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ ട്രെയിനാണിത്. 2022-23ല്‍ 5,09,162 യാത്രക്കാര്‍ ഇതില്‍ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ റെയില്‍വേ ഈ ട്രെയിനില്‍ നിന്ന് 1,28,81,69,274 രൂപ നേടിയിരുന്നു

മൂന്നാം സ്ഥാനം ദിബ്രുഗഡ് രാജധാനി എക്സ്പ്രസാണ്

ഇന്ത്യൻ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന മൂന്നാമത്തെ ട്രെയിനാണ് ദിബ്രുഗഡ് രാജധാനി. ന്യൂഡല്‍ഹി-ദിബ്രുഗഢ് തമ്മിലുള്ള ട്രെയിൻ നമ്ബര്‍ 20504 കഴിഞ്ഞ വര്‍ഷം 4,74,605 യാത്രക്കാരെ വഹിച്ചു. മൊത്തം 1,26,29,09,697 രൂപയാണ് ഈ യാത്രക്കാരിലൂടെ റെയില്‍വേയ്ക്ക് ലഭിച്ചത്.

നാലാം സ്ഥാനം മുംബൈ രാജധാനി എക്സ്പ്രസാണ്

മുംബൈ രാജധാനി എക്സ്പ്രസ് ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈ സെൻട്രലിലേക്കാണ് ഓടുന്നത്. ഇതിന്റെ എണ്ണം 12952. 2022-23 വര്‍ഷത്തില്‍ ആകെ 4,85,794 യാത്രക്കാര്‍ ഈ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ ട്രെയിനിലൂടെ റെയില്‍വേയ്ക്ക് വര്‍ഷം മുഴുവൻ 1,22,84,51,554 രൂപയുടെ വരുമാനം ലഭിച്ചു.

അഞ്ചാം സ്ഥാനത്ത് ദിബ്രുഗഡ് രാജധാനി എക്സ്പ്രസാണ്

രാജധാനി എക്‌സ്പ്രസ് ട്രെയിനുകളില്‍, രാജ്യത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന അഞ്ചാമത്തെ ട്രെയിനാണ് ദിബ്രുഗഡ് രാജധാനി എക്സ്പ്രസ്. പണ്ഡിറ്റ് ദീൻദയാല്‍ ഉപാധ്യായ ജംഗ്ഷൻ അല്ലെങ്കില്‍ മുഗള്‍സരായ്, ദാനപൂര്‍,പട്‌ലിപുത്ര, കതിഹാര്‍, ന്യൂ ജല്‍പായ്ഗുരി, ഗുവാഹത്തി വഴി കാണ്‍പൂരിലേക്ക് പോകുന്ന ട്രെയിൻ നമ്ബര്‍ 12424. കഴിഞ്ഞ വര്‍ഷം 4,20,215 യാത്രക്കാര്‍ ഈ ട്രെയിനില്‍ യാത്ര പൂര്‍ത്തിയാക്കി. ഒരു വര്‍ഷം കൊണ്ട് 1,16,88,39,769 രൂപയാണ് ഈ ട്രെയിനിലൂടെ റെയില്‍വേക്ക് ലഭിച്ചത്.

Back to top button
error: