IndiaNEWS

5 കോടിയുടെ വീട്; തൊഴിൽ കുടുംബത്തോടെയുള്ള മോഷണം

കോയമ്ബത്തൂര്‍: കുടുംബത്തോടെ മോഷണത്തിന് ഇറങ്ങുന്ന സംഘം പിടിയില്‍. രാമനാഥപുരം പറമക്കുടി സ്വദേശി രവി (47), ഭാര്യ പഴനിയമ്മാള്‍ (40), അവരുടെ ബന്ധുക്കളായ വനിത (37), നാദിയ (37) എന്നിവരെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

കോയമ്ബത്തൂര്‍ നഗരത്തിലും പരിസരങ്ങളിലും തുടര്‍ച്ചയായി മോഷണം നടത്തുന്ന സംഘമാണ് പിടിയിലായത്.

സിറ്റി പോലീസിന്റെ പരിധിയില്‍ തുടര്‍ച്ചയായി 10 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ്, പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്ടിയിലായിരുന്നു പോലീസ് സംഘം മരുതമലയില്‍ എത്തിയത്. സംശയാസ്പദമായി കണ്ട നാലുപേരെയും ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരങ്ങള്‍ പുറത്തുവന്നത്.

Signature-ad

രവിയാണ് മോഷണം ആസൂത്രണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.ക്ഷേത്രങ്ങള്‍, ബസ്സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ എന്നിങ്ങനെ തിരക്കുള്ള കേന്ദ്രങ്ങളിലാണ് മോഷണം നടത്തുന്നത്. മാസത്തില്‍ 20 ദിവസം മോഷണം നടത്തും. ബാക്കി 10 ദിവസം പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി ആഡംബരപൂര്‍വമായ ജീവിതം നയിക്കും. രവിക്ക് ബെംഗളൂരുവില്‍ അഞ്ചുകോടി വിലമതിക്കുന്ന ബംഗ്ലാവ് ഉണ്ടെന്നും ഇവരുടെ മക്കളെല്ലാം മികച്ച വിഭ്യാദ്യാസം നേടുകയാണെന്നും പോലീസ് പറഞ്ഞു. നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: