NEWSPravasi

ഫുജൈറയില്‍ മലയാളി മുങ്ങല്‍ വിദഗ്ധനെ കടലില്‍ കാണാതായി

ഫുജൈറ : കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികള്‍ക്കിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെ (32) കാണാതായത്.യുഎയിലെ ഫുജൈറയിലാണ് സംഭവം.

കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.ഒപ്പം ജോലിക്കുണ്ടായിരുന്നവര്‍ക്ക് പ്രവൃത്തി പരിചയം കുറവായതിനാല്‍ ജോലി ഏറ്റെടുത്ത് അനില്‍ ഞായറാഴ്ചയാണ് കപ്പലിന്റെ ഹള്ളില്‍ പ്രവേശിച്ചത്.നിശ്ചിത സമയത്തിനു ശേഷവും അദ്ദേഹം മുകളിലെത്താത്തതിനാല്‍ കപ്പല്‍ അധികൃതര്‍ ഫുജൈറ പോലീസിന്റെ സഹായം തേടുകയായിരുന്നു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനില്‍ അകപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

പോലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സംഭവ സ്ഥലത്ത് തെരച്ചില്‍ നടത്തുകയാണ്.ഉള്ളിലേക്ക് വലിച്ചടുപ്പിക്കാൻ ശക്തിയുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള അതീവ അപകടകരമായ സാഹചര്യങ്ങളാണ് കപ്പലിന്റെ അടിത്തട്ടിലുള്ളത്. അനില്‍ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

Back to top button
error: