കോട്ടയം: ജീവിച്ചിരുന്ന കാലത്ത് എല്ലാ ജനങ്ങൾക്കും പ്രിയങ്കരനായിരുന്ന ഉമ്മൻചാണ്ടിയെ മരണശേഷവും കാര്യസാധ്യങ്ങൾക്കായി ജനസമൂഹം സമീപിക്കുന്ന കാഴ്ചയാണ് പുതുപ്പള്ളി പള്ളിയ്ക്ക് പിന്നിലെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് ചുറ്റും.കല്ലറയ്ക്ക് ചുറ്റും ചെറിയപേപ്പറുകളിൽ നിവേദനങ്ങൾ കുന്നുകൂടി കിടക്കുകയാണ്.
ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി രണ്ടാഴ്ച പിന്നിട്ടെങ്കിലും ഒരു തീർത്ഥയാത്രപോലെ പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ഇന്നും ജനപ്രവാഹമാണ്.
കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് മൂന്നാം തവണയാണ് അമ്പിളി കല്ലറയിലെത്തി പ്രാർഥിക്കുന്നത്. ഇത്തവണ എത്തിയത് സ്വന്തമായൊരു വീടെന്ന അപേക്ഷയുമായി.മുഖ്യമന്ത്രിയായി രിക്കെ മക്കളിലൊരാളുടെ ചികിത്സയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. മുമ്പ് രണ്ടുതവണയും പുതുപ്പള്ളിയിലെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് അമ്പിളിയുടെ വിശ്വാസം.
ജർമനയിൽ എം.എസിന് പഠിക്കുന്ന മൂത്ത മകൻ പ്രേംശങ്കറിനായി മാതാവും പാരമ്പര്യാവകാശമായി കിട്ടിയ സ്ഥലത്തേയ്ക്ക് വഴിയില്ലെന്ന പരാതിയുമായി മറ്റൊരാളുമെത്തി. കടലാസിലെഴുതിയ പ്രാർത്ഥനകൾ കൂടിയതോടെ കല്ലറയ്ക്ക് ചുറ്റും കർട്ടൻ വലിച്ച് അതിൽ ചേർത്ത് വയ്ക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട് പള്ളി ഭാരവാഹികൾ.
നിവേദനങ്ങൾക്കൊപ്പം ഉമ്മൻചാണ്ടിയുടെ വരച്ച ചിത്രങ്ങളും ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള കവിതകളും എഴുത്തുകളുമെല്ലാമുണ് ട്.
കൂടാതെ ഉമ്മൻ ചാണ്ടിയെ കുറിച്ചു ഒരു അമ്മയും മകളും എഴുതിയ ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയിൽ വിരൽ ആകുകയാണ്.”മരണമേ നീയിന്ന് തോറ്റുപോയി… തളരുമ്പോൾ താങ്ങായി കൂടെനിന്ന എൻ്റെ ജനകീയ നേതാവിൻ മുന്നിലായി… ജനഹൃദയങ്ങളിൽ തിളങ്ങിനിന്നു ജനകീയനായൊരു ജനനായകൻ… മറക്കില്ലൊരിക്കലും ആ നല്ല ഹൃദയത്തെ മരിച്ചാലും എന്നുടെ മനസ് എപ്പോഴും… മരണമേ നീയിന്ന് തോറ്റുപോയി”- എന്നിങ്ങനെയാണ് പ്രിയ നേതാവിനെക്കുറിച്ചുള്ള വരികൾ.