ബാംഗ്ലൂർ റൂട്ടിൽ
വാഹനയാത്രക്കാരെ രാത്രികാലങ്ങളിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുന്നതായി പരാതി.ബാംഗ്ലൂർ മലയാളീസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച വാർത്തകൾ വന്നിരിക്കുന്നത്.
ബാംഗ്ലൂർ ഭാഗത്തേക്കു കാറിൽ ഫാമിലിയായി വരുന്നവർ ഒരുകാരണവശാലും രാത്രി വരാൻ നിൽക്കരുതെന്ന് പോസ്റ്റിൽ പറയുന്നു.റോഡിൽ അള്ള് വച്ചിട്ടുണ്ടാവുമെന്നും സമീപം ഗുണ്ടകളും പിടിച്ചു പറിക്കാരും എപ്പോഴും ഉണ്ടാകുമെന്നും പോസ്റ്റിൽ പറയുന്നുു.വാഹനത്തിന് കംപ്ലയിന്റ് വല്ലതുംസംഭവിച്ച് ഒതുക്കി നിർത്തുകയോ മറ്റോ ചെയ്താൽ സഹായിക്കാണെന്ന വ്യാജേന അടുത്ത് വരികയും ഉള്ളത് മുഴുവനും കൊള്ളയടിക്കുകയും ചെയ്യും.എടിഎം കാർഡ് വാങ്ങി ഗൂഗിൾപേയും ചെയ്യിക്കുമത്രെ.
എന്തെങ്കിലും സംഭവിച്ചാൽ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും കിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു മദ്ദൂർ,മാൻഡ്യ. ബിനി, രാംനഗർ, ചെനപട്ടണ, ശ്രീരംഗപട്ടണം. എന്നീ സ്ഥലങ്ങൾ വളരെ മോശം ഏരിയകളാണെന്നും ചെറുവണ്ടികൾ,ലോറികൾ എന്നിവ ദിനം പ്രതി കൊള്ളയടിക്കപ്പെടുന്നു എന്നും പോസ്റ്റിൽ വിവരിക്കുന്നുണ്ട്.