
കോട്ടയം: വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 5 പേർ കൂടി പോലീസിന്റെ പിടിയിലായി. ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് ഐമനം കൊച്ചാഞ്ഞിലിത്തറ വീട്ടിൽ പെന്റാ ജേക്കബ്, ചെങ്ങളം കൊക്കാട്ട് വീട്ടിൽ അജീഷ്, കുമരകം കല്ലൂക്കായിൽ വീട്ടിൽ രാജേഷ് രാജൻ, പൊൻകുന്നം ചിറക്കടവ് കറുകപള്ളിൽ വീട്ടിൽ ഗിരീഷ്, ഉദയനാപുരം, ഉദയംകേരിൽ വീട്ടിൽ അർജുൻ എന്നിവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.






