മരുന്നുകൾ
പെരുംകായം-2കട്ട
ആവണക്ക് എണ്ണ -100 മില്ലി
നാടൻ പശുവിൻ പാൽ-100 മില്ലി
ചെയ്യണ്ട വിധം :
പെരുംകായം രണ്ടു കട്ട എടുത്തു ചട്ടിയിൽ ഇട്ടു ചൂടാക്കുക .അതിൽ ആവണക്ക് എണ്ണ ഒഴിച്ച് ചെറു തീയിൽ തിളപ്പിക്കുക .പെരുംകായം ചുവന്നു വരുമ്പോൾ തീ കെടുത്തി ആ എണ്ണ ആറിയതിനു ശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കുക.
ഈ എണ്ണ രാത്രി ഭക്ഷണത്തിന് ശേഷം അരമണിക്കൂർ കഴിഞ്ഞ് ഒരു ടേബിൾ സ്പൂൺ വീതം ഇളം ചൂടുളള നാടൻ പശുവിൻ പാൽ കാച്ചിയെടുത്തതിൽ ഒഴിച്ച് കലക്കി കുടിക്കുക.21 ദിവസം തുടർച്ചയായി കഴിക്കണം .വൃണം ഉണങ്ങി അസുഖം ഭേദമാകും .മായം ചേരാത്ത പെരുംകായം, ആവണക്കെണ്ണ,നാടൻ പശുവിൻ പാൽ വേണം ഉപയോഗിക്കാൻ .പാക്കെറ്റ് പാൽ പ്രയോജനം തരില്ല.
കടപ്പാട്:പാരമ്പര്യ വൈദ്യന്മാർ