കോട്ടയം:മൂവാറ്റുപുഴയാറില്‍ കുളിക്കാൻ ഇറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു.വൈക്കം വെള്ളൂരിലാണ് സംഭവം. ബന്ധുക്കളായ 55 കാരന്റേയും ബന്ധുക്കളായ യുവതിയുടെയും യുവാവിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.
ആറുപേർ കുളിക്കാൻ ഇറങ്ങിയതില്‍ മൂന്നു പേരാണ് മരിച്ചത്.നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥലത്ത് നടത്തിയ തെരച്ചില്‍ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ചെറുകര പാലത്തിന് സമീപമാണ് അപകടം.അരയൻകാവ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.വെള്ളൂരിൽ നിന്നുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.