ഇപ്പോള്‍ അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിക്കാനും ദിവസവും ആളുകള്‍ എത്തുന്നുണ്ട്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.രാപ്പകൽ ഭേദമില്ലാതെയാണ് ആളുകള്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ജനങ്ങളുടെ പരാതി അറിയാനും നിവേദനങ്ങള്‍ സ്വീകരിക്കാനും അദ്ദേഹം ജനസമ്ബര്‍ക്ക പരിപാടി നടത്തിയിരുന്നു. തനിക്ക് കിട്ടിയ നിവേദനങ്ങള്‍ തീര്‍പ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.ഇപ്പോള്‍ മരണശേഷവും അദ്ദേഹത്തിന്റെ കല്ലറയില്‍ ആളുകള്‍ നിവേദനുവമായി എത്തുകയാണ്. തീയതിയും സമയവും പേരും വെച്ച് നിരവധി നിവേദനങ്ങളാണ് അദ്ദേഹത്തിന്റെ കല്ലറയിലേക്ക് എത്തുന്നത്.
കുടുംബ പ്രശ്നം തീര്‍ക്കാനും, ഒന്നരക്കോടിയുടെ സാമ്ബത്തിക ബാധ്യത അടച്ച് തീര്‍ക്കാന്‍ വഴികാട്ടിത്തരാനും, വിദേശത്ത് ഉപരിപഠനം നടത്താനും ജോലി ലഭിക്കാനും, ഭൂമി തര്‍ക്കം മാറാനും, ചികിത്സാ സഹായത്തിനും, ഒ ഇ ടി പരീക്ഷ പാസാനുമൊക്കെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് വരെ നിവേദനം എത്തുന്നുണ്ട്.
അതേസമയം ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് തീര്‍ത്ഥാടന പാക്കേജ് ഒരുക്കി തിരുവനന്തപുരത്തു നിന്നുള്ള വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്.ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലേക്ക് തീര്‍ത്ഥാടന പാക്കേജ് സംഘടിപ്പിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി കര്‍ക്കിടക മാസത്തില്‍ നാലമ്ബല ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്ന കമ്ബനിയാണ് വിശ്വശ്രീ. ജൂലൈ 30ന് നാലമ്ബല ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി അവിചാരിതമായാണ് സംഘം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സന്ദര്‍ശിക്കുന്നത്.അവിടെയെത്തി
മരണശേഷവും ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന് ലഭിക്കുന്ന സ്വീകാര്യതയും ജനപിന്തുണയുമാണ് ഇത്തരത്തില്‍ ഒരു ഉദ്യമത്തിന് പിന്നിലെന്ന് ട്രാവല്‍സ് ഉടമ പ്രശാന്ത് പറഞ്ഞു.ഇന്നലെ ആദ്യ ട്രിപ്പ് പുതുപ്പള്ളിയിൽ എത്തി.