KeralaNEWS

വീട്ടമ്മ പരീക്ഷയെഴുതാന്‍ എത്തിയത് 20 വയസുകാരന്‍ കാമുകന്റെ ബൈക്കില്‍; ഭര്‍ത്താവ് കണ്ടതോടെ അടികലശല്‍

ആലപ്പുഴ: പി.എസ്.സി പരീക്ഷയെഴുതാന്‍ വീട്ടമ്മ കാമുകനുമായി എത്തിയത് ഭര്‍ത്താവ് കണ്ടുപിടിച്ചതോടെ സംഭവം കലാശിച്ചത് അടിപിടിയില്‍. ഇന്നലെ ഉച്ചക്ക് നെടുമുടി കൊട്ടാരം സ്‌കൂളിന് സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 വയസുകാരി കൊട്ടാരം സ്‌കൂളിലേയ്ക്ക് പരീക്ഷയ്ക്ക് പുറപ്പെട്ടപ്പോള്‍ തന്നെ സംശയം തോന്നിയ ഭര്‍ത്താവും പിന്നാലെ ഉണ്ടായിരുന്നു.

പരീക്ഷ കഴിയുന്നതുവരെ ഭര്‍ത്താവ് പരിസരത്ത് പതുങ്ങി നിന്നു. പരീക്ഷയെഴുതിയശേഷം യുവതി കാമുകനായ 20 വയസുകാരനൊപ്പം ബൈക്കില്‍ കയറി പോകാനൊരുങ്ങിയതും ഭര്‍ത്താവ് മുന്നില്‍ ചാടിവീണതും ഒരുമിച്ചായിരുന്നു. കാമുകനെ വലിച്ചിട്ട് അടിതുടങ്ങിയതോടെ യുവതി ഓടി രക്ഷപെട്ടു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.

Signature-ad

തുടര്‍ന്ന് നെടുമുടി പോലീസ് എത്തി ഇരുവരെയും കൂട്ടി കൊണ്ടു പോയി. ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി യുവതി പിണങ്ങി മറ്റൊരു വീട്ടില്‍ കഴിയുകയാണ്. ഇരുവര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: