LIFEMovie

ചന്ദ്രമുഖി 2 ചിത്രത്തിൽ ചന്ദ്രമുഖിയായി കങ്കണ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ചെന്നൈ: തമിഴ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രമുഖി 2 ചിത്രത്തിലെ കങ്കണ റണൌട്ടിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടു. ലൈക്ക പ്രൊഡക്ഷൻസ് എക്സ് അക്കൌണ്ടിലാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. സാരിയിൽ വലിയ ആഭരണങ്ങളുമായി ഒരു രാജകുമാരി ലുക്കിലാണ് കങ്കണ ഫസ്റ്റ്ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രമുഖി2-ൽ നിന്ന് ചന്ദ്രമുഖിയായി കങ്കണ റണൌട്ടിൻറെ പോസ്റ്റർ അവതരിപ്പിക്കുന്നു. ഈ ഗണേശ ചതുർത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും – എന്നാണ് ലൈക പോസ്റ്ററിൽ പറയുന്നത്.

https://twitter.com/LycaProductions/status/1687697442131828738?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687697442131828738%7Ctwgr%5Eaf4f6ea7258733a246b14f3eacd34745b4ceaaa0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FLycaProductions%2Fstatus%2F1687697442131828738%3Fref_src%3Dtwsrc5Etfw

Signature-ad

ചിത്രത്തിലെ നായകനായ രാഘവ ലോറൻസിനെ വേട്ടയ്യൻ എന്ന വില്ലൻ കഥാപാത്രമായി അവതരിപ്പിച്ച പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. മുമ്പ് 2005 ലെ ചന്ദ്രമുഖി എന്ന രജനികാന്ത് അവതരിപ്പിച്ച ഒരു വേഷമാണിത്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രമുഖി 2. പോസ്റ്ററിൽ, തമിഴ് നടൻ രാഘവ ലോറൻസിന്റെ വേട്ടയ്യൻ കൊട്ടാരത്തിൻറെ ഗോവണിപ്പടിയിൽ നിന്ന് ഇറങ്ങിവരുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പച്ചയും മെറൂണും നിറഞ്ഞ രാജകീയ വസ്ത്രവും ആഭരണങ്ങളും ധരിച്ച് വേട്ടയ്യൻറെ ചിരിയോടെയാണ് രാഘവ ലോറൻസ് പ്രത്യക്ഷപ്പെടുന്നത്. എന്തായാലും രജനിയുടെ ക്യാരക്ടറുമായി ചില താരതമ്യങ്ങൾ വരും എന്നത് തീർച്ചയാണ്. അതിൻറെ ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് മണിച്ചിത്രത്താഴിൻറെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ൽ പുറത്തെത്തിയ ചന്ദ്രമുഖി. 17 വർഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. പി വാസു സംവിധാനം ചെയ്യുന്ന സിനിമയുടെ മറ്റൊരു ആകർഷണം വടിവേലുവാണ്. വളരെക്കാലത്തിന് ശേഷം തൻറെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടിവേലു തിരിച്ചുവരുന്നു എന്നത് ഏറെ വാർത്ത പ്രധാന്യം നേടിയിരുന്നു. അതേ സമയം ചന്ദ്രമുഖി 2വിന് സംഗീതം നൽകുന്നത് ഓസ്കാർ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആർ ഡി രാജശേഖർ ആണ്. കലാസംവിധാനം തോട്ട തരണി. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി ചന്ദ്രമുഖിയിൽ നായകനായ രജനീകാന്തിനെ കണ്ട് ലോറൻസ് അനുഗ്രഹം വാങ്ങിയിരുന്നു.

Back to top button
error: