IndiaNEWS

തക്കാളിയുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാൻ ഉത്തരവിട്ട് പഞ്ചാബ് ഗവര്‍ണര്‍

ചണ്ഡീഗഡ്:രാജ് ഭവനില്‍ തക്കാളിയുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാൻ ഉത്തരവിട്ട് പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിത്.തക്കാളി വില അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗവര്‍ണര്‍ തീരുമാനം അറിയിച്ചത്.

‘കഴിഞ്ഞ കുറച്ച്‌ നാളുകളായി പഞ്ചാബിലെയും ചണ്ഡീഗഡിലെയും ജനങ്ങള്‍ തക്കാളി വില വര്‍ദ്ധനവ് കാരണം പ്രതിസന്ധി നേരിടുകയാണ്. പല വീടുകളിലും തക്കാളി ഒഴിവാക്കാനാവാത്ത ഒന്നാണ്. വിതരണ ശൃംഖലയിലെ തടസങ്ങള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായത്. ഈ സാഹചര്യത്തില്‍, സാധാരണക്കാരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളില്‍ ഉത്‌കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്‌ഭവനില്‍ തക്കാളിയുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു’-ഗവർണർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Signature-ad

നിലവില്‍ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് പഞ്ചാബില്‍ തക്കാളി വില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് 300 കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Back to top button
error: