പട്ന: വർഗ്ഗീയ സംഘർഷത്തെ തുടർന്ന് ബിഹാറിൽ 5 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു.ഗയ, കൈമുര്‍, ഭഗല്‍പുര്‍, ദര്‍ബാംഗ, ഔറംഗബാദ് എന്നീ ജില്ലകളിലാണ് വർഗ്ഗീയ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനം താത്കാലികമായി നിര്‍ത്തലാക്കിയത്.
ദര്‍ബാംഗ ജില്ലയിലാണ് ആദ്യ കലാപമുണ്ടായത്.തുടർന്ന് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ബസാര്‍ സമിതി ചൗക്കിലെ ക്ഷേത്രത്തിനു സമീപം സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇവിടെ നിന്നും 12 കിലോ മീറ്റര്‍ അകലെയുള്ള ധരഗപുര്‍ ഗ്രാമത്തിലും സംഘര്‍ഷമുണ്ടായി.തുടര്‍ന്ന് സംഘപരിവാറുകാരായ ഒമ്ബത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ കലാപം മറ്റ് ജില്ലകളിലേക്കും വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് സംവിധാനം താത്കാലികമായി നിര്‍ത്തലാക്കുകയായിരുന്നു.