ബംഗളൂരു: ശിവാജി നഗറിൽ ജലസംഭരണി തകർന്ന് മൂന്നു പേർ മരിച്ചു.മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.നഗരമധ്യത്തില്‍ ശിവാജി നഗര്‍ ബസ് സ്റ്റാൻഡിനടുത്തായാണ് സംഭവം.
സെൻട്രല്‍ സ്ട്രീറ്റില്‍ ഇംപീരിയല്‍ റസ്റ്റാറന്റിന് എതിര്‍വശത്ത് ബൗറിങ് ഹോസ്പിറ്റലിന് അടുത്തുള്ള അഞ്ചുനില കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന ജലസംഭരണിയാണ് രാത്രി 10.30നും 10.45നും ഇടയില്‍ തകര്‍ന്നത്. കെട്ടിടത്തിന് താഴെ നടപ്പാതയില്‍ കച്ചവടം ചെയ്തിരുന്നവരാണ് മരിച്ചത്
പച്ചക്കറി വില്‍പനക്കാരൻ തമിഴ്നാട് സ്വദേശി അരുള്‍ (41), നഗരത്തിലെ സ്വകാര്യ കമ്ബനി ജീവനക്കാരൻ കോട്ട നാഗേശ്വര്‍ റാവു (32), നേപ്പാള്‍ സ്വദേശി കമല്‍ താപ്പ എന്നിവരാണ് മരിച്ചത്. തെരുവുകച്ചവടക്കാരനായ ദാസ് അപകടത്തില്‍നിന്ന് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അശാസ്ത്രീയമായ രൂപത്തിലായിരുന്നു ജലസംഭരണി ഉണ്ടായിരുന്നതെന്നും വെള്ളം നിറഞ്ഞപ്പോള്‍ ഇതിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചാണ് തകര്‍ന്നതെന്നും പൊലീസ് പറഞ്ഞു. രാത്രിയില്‍ പൊലീസ് ഇടപെട്ടാണ് അവശിഷ്ടങ്ങള്‍ നീക്കിയത്.