റാന്നി:പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പമ്പാനദിക്ക് കുറുകെയുള്ള റാന്നി വലിയ പാലത്തിന് സമീപം ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.പമ്ബാനദിയോടു ചേര്‍ന്ന ഇവിടെ വലിയ താഴ്ചയുള്ള സ്ഥലമാണ്.
റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച ശേഷം അപകടം ഈ മേഖലയില്‍ പതിവാണ്.കഴിഞ്ഞ ആഴ്ചയും ഇതിന് സമീപത്തെ വീടിനോടു ചേര്‍ന്ന് കാര്‍ അപകടത്തില്‍ പെട്ടിരുന്നു.റോഡിലൂടെ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ പാലത്തിന് സമീപത്തുകൂടെ നദിയില്‍ പതിക്കാൻ സാദ്ധ്യത ഏറെയാണ്.
പാലത്തിനോടു ചേര്‍ന്ന് ക്രാഷ് ബാരിയറുകള്‍ സാധാരണ സ്ഥാപിക്കാറുണ്ട്.എന്നാല്‍ ഇതുവരെ ഇവിടെ ഒന്നുംതന്നെ ചെയ്തിട്ടില്ല. ഇത് വലിയ അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അടിയന്തരമായി ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.