KeralaNEWS

1.15 കിലോ ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി

ഇടുക്കി:1.15 കിലോ ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ ഇടുക്കി പൊലീസ് പിടികൂടി.ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശി കാരക്കാട്ട് പുത്തൻവീട്ടില്‍ അനീഷ് പൊന്നുവാണ് (36) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമുള്ള സ്‌പെഷ്യല്‍ ടീമിന്റെ പിടിയിലായത്.

കഞ്ചാവ് ചെറുപൊതികളിലാക്കി സ്‌കൂള്‍ കോളേജ് പരിസരങ്ങളിലും ചെറുതോണി ടൗണിലും ഇയാള്‍ വില്പന നടത്തി വരികയായിരുന്നു. ഓട്ടോറിക്ഷയില്‍ വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ്  ഇയാളെ പിടികൂടുന്നത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

Signature-ad

ഇയാള്‍ കഞ്ചാവ് ചെറുപുതികളിലാക്കി ചെറുതോണി ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും സ്‌കൂള്‍ കോളേജ് പ്രദേശങ്ങളിലുമെല്ലാം വില്പന നടത്തി വരികയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.

Back to top button
error: