തൃശൂർ:എ.എന്‍. ഷംസീറിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് സ്ത്രീകളെ ശബരിമലകയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീര്‍ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം.
ശബരിമലയിലേക്ക് ഒരുകൂട്ടം സ്ത്രീകളെ കൊണ്ടുവരാന്‍ തലശ്ശേരിയില്‍ നടന്ന ആദ്യയോഗത്തില്‍ പങ്കെടുത്ത ആളാണ് ഇന്നത്തെ സ്പീക്കറെന്നും ശോഭ സുരേന്ദ്രൻ തൃശ്ശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
വളരെ തന്ത്രപൂര്‍വം പിണറായി വിജയനും എം.വി. ഗോവിന്ദനും ഷംസീറുമെല്ലാം ചേര്‍ന്ന് വിലക്കയറ്റമുൾപ്പടെയുള്ള ഇവിടുത്തെ ചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമമാണിതെന്നും നിലവിലെ വിവാദത്തെ പരാമര്‍ശിച്ച് ശോഭ പറഞ്ഞു. ഇതിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദികളുണ്ടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.