Social MediaTRENDING

”മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ചു തുടങ്ങണം, ഭണ്ഡാരത്തില്‍ നിന്നു കിട്ടുന്നത് മിത്തുമണി”

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇപ്പോള്‍ അതില്‍ ഇടതുപക്ഷ നിലപാടിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിംകുമാര്‍. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം എന്നാണ് സലിംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.”- ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.

Signature-ad

നിരവധി പേരാണ് സലിംകുമാറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്തെത്തുന്നത്. മിത്തുകളെ ശാസ്ത്രമാക്കി വളച്ചൊടിക്കുന്നു എന്ന ഷംസീറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഗണപതിയെ അപമാനിച്ചു എന്നു പറഞ്ഞുകൊണ്ട് എന്‍എസ്എസ് രംഗത്തെത്തിയതോടെ ഷംസീറിന് പിന്തുണയുമായി സിപിഎം എത്തി.

Back to top button
error: