കാസർകോട്:ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍.കാസര്‍ഗോഡ് പൈവളിഗെ ബേരിപദവ് സ്വദേശികളും സജീവ സംഘപരിവാറുകാരുമാണ് അറസ്റ്റിലായ അഞ്ചുപേരും.
സുകുമാര ബെള്ളാട (28),അക്ഷയ് ദേവാഡിഗ (24),കമലാക്ഷ ബെള്ളാട (30), രാജ എന്ന രാജേഷ് നായ്ക് (23),വിട്ട്ല ജയപ്രകാശ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2019 തൊട്ട് പ്രതികള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും രാജേഷ് പെണ്‍കുട്ടിയെ കൊജപ്പ അങ്കണവാടിക്ക് സമീപത്തെ ബിജെപി നേതാവിന്റെ പണി തീരാത്ത വീട്ടില്‍ എത്തിച്ചു. അവിടെ വെച്ച് പ്രതികള്‍ എല്ലാരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. രാവിലെ അവശനിലയിലായ പെണ്‍കുട്ടിയോട് വീട്ടുകാര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് കൂട്ടബലാത്സംഘത്തിന്റെ വിവരങ്ങള്‍ പുറത്തായത് .
ജയപ്രകാശ് ആണ് 2019 ല്‍ പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് . പിന്നീട് സംഘപരിവാറുകാരായ സുഹൃത്തുക്കള്‍ക്ക് കൂടി പെണ്‍കുട്ടിയെ എത്തിച്ചു കൊടുക്കുകയായിരുന്നു.