FoodNEWS

നല്ല രുചിയൂറും സോന്‍ പാപ്ടി എളുപ്പത്തില്‍ തയ്യാറാക്കാം 

സോൻ പാപ്ടി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ അല്ലേ? നല്ല രുചിയൂറും സോന്‍ പാപ്ടി എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മൈദ- ഒന്നര കപ്പ്

Signature-ad

കടലമാവ്- ഒന്നര കപ്പ്

പഞ്ചസാര- രണ്ടര കപ്പ്

നെയ്യ്- 20 ഗ്രാം

വെള്ളം- ഒന്നര കപ്പ്

പാല്‍- രണ്ട് ടേബിള്‍ സ്പൂണ്‍

ഏലക്ക പൊടി- ഒരു ടീ സ്പൂണ്‍

ബദാം, പിസ്ത – കുറച്ച്‌

തയ്യാറാക്കുന്ന വിധം

കടലമാവും മൈദയും ഒരു പാത്രത്തിലെടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു പാനില്‍ നെയ്യ് ഒഴിച്ച്‌ ചൂടാക്കിയ ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക.

മിശ്രിതം ഒരു ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ഇങ്ങനെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം.

ഈ പാന്‍ അടുപ്പില്‍ നിന്നും മാറ്റി ഒരു വലിയ പാത്രത്തിലേക്ക് ചൂടായിരിക്കുന്ന മിശ്രിതം നിരത്തുക

മറ്റൊരു പാത്രത്തില്‍ പഞ്ചസാരയും പാലും ചേര്‍ത്തിളക്കി നല്ല കട്ടിയുള്ള പാനീയമാക്കുക.

ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി പഞ്ചസാര-പാല്‍ പാനീയവും ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടും ഒഴിച്ച്‌ യോജിപ്പിച്ചെടുക്കുക.

ഇത് നൂല്‍ പരിവത്തിലാക്കുമ്ബോള്‍ വീണ്ടും നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.

ഇതിനു മുകളില്‍ ഏലക്ക പൊടിയും ബദാമും പിസ്തയും വിതറി തണുത്ത ശേഷം മുറിച്ചെടുക്കുക.

Back to top button
error: